Thursday, May 2, 2024
HomeKeralaപൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ ഇപ്പോഴും അടിവരയിട്ടു പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ഗീയ വിഭജന നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളം ഒന്നിച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
തെരഞ്ഞെടുപ്പ്‌ മുന്‍നിര്‍ത്തി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്‌ഞാപനം ചെയ്‌ത കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളെ വിഭജിക്കാനും വര്‍ഗീയവികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങളെത്തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്‌.
എന്‍.പി.ആര്‍. നടപ്പാക്കില്ലെന്നും കേരളം പ്രഖ്യാപിച്ചു. സി.എ.എ യിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ സ്യൂട്ട്‌ ഫയല്‍ ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular