Monday, May 6, 2024
HomeIndiaഅമേരിക്കയുടെ വന്‍ വെളിപ്പെടുത്തല്‍: ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ ഞങ്ങള്‍ റഷ്യയെ പൂട്ടി, സംഭവം ഇങ്ങനെ

അമേരിക്കയുടെ വന്‍ വെളിപ്പെടുത്തല്‍: ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ ഞങ്ങള്‍ റഷ്യയെ പൂട്ടി, സംഭവം ഇങ്ങനെ

ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ലോകത്തിലെ എണ്ണ വ്യാപാരത്തിലെ സമവാക്യങ്ങള്‍ മാറിമറിയുന്നതാണ് കണ്ടത്. റഷ്യയുടെ സാമ്പത്തിക ശേഷി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക ഉള്‍പ്പെടേയുള്ള പശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് ഉപരോധവും വില പരിധി നിശ്ചയിക്കുകയും ചെയ്തു.

പശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ശക്തമായതോടെയാണ് റഷ്യ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്ക് വലിയ വിലക്കുറവില്‍ എണ്ണ നല്‍കാന്‍ തുടങ്ങിയത്. ഇതോടെ അതുവരെ നാമമാത്രമായ പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി മാറുകയും ചെയ്തു. റഷ്യ ഇന്ത്യയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പിന്നോട്ട് പോയത് പരമ്പാരഗത എണ്ണ വിതരണക്കാരായ ഇറാഖിയും സൌദിയും ഉള്‍പ്പെടേയുള്ള അറബ് രാഷ്ട്രങ്ങളായിരുന്നു.

2022 മുതല്‍ റഷ്യ നേട്ടം ഉണ്ടാക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യയുടെ ഇറക്കുമതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലവിധ കാരണങ്ങളാണ് റഷ്യയില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറയാന്‍ ഇടയാക്കുന്നത്. വിലക്കിഴിവ് വലിയ രീതിയില്‍ കുറഞ്ഞതായിരുന്നു ഇതില്‍ പ്രധാന കാരണം. ഇറക്കുമതി കുറഞ്ഞതോടെ വിപണി വിഹിതം തിരിച്ച് പിടിക്കുന്നതിനായി റഷ്യ വീണ്ടും വിലക്കിഴിവിലേക്ക് നീങ്ങിയിരുന്നു.

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണ സാഹചര്യം ഇത്തരത്തില്‍ നില്‍ക്കെയാണ് സുപ്രധാനമായ ഒരു വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്റെ ദൂതനും രംഗത്ത് വന്നിരിക്കുന്നത്. പാശ്ചാത്യ വില പരിധിക്ക് മുകളിൽ പെട്രോളിയം കൊണ്ടുപോകുന്ന ടാങ്കറുകൾക്ക് മേലുള്ള ഉപരോധം ശക്തമാക്കിക്കൊണ്ട് ഇന്ത്യയെ സഹായിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് ജോബൈഡന്റെ ദൂതന്‍ ഹോച്ച്‌സ്റ്റീൻ വ്യക്തമാക്കുന്നത്. റഷ്യയിലെ പ്രമുഖ ടാങ്കർ ഗ്രൂപ്പായ സോവ്‌കോംഫ്ലോട്ടിനെതിരെ വാഷിംഗ്ടൺ കഴിഞ്ഞ മാസം അവസാനം ഉപരോധം ഏർപ്പെടുത്തിയിരുന്നു. പുതിയ ഉപരോധം വാർഷിക വിതരണ ഇടപാടുകൾ ഉറപ്പാക്കാനുള്ള ഇന്ത്യൻ പൊതുമേഖല റിഫൈനർമാരുടെ ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം അവസാനം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

“ടാങ്കറുകളെ മറ്റൊരു ദിശയിലേക്ക് നീങ്ങാന് നിർബന്ധിച്ച് ഇന്ത്യക്കാരെ മികച്ച വില ചർച്ച ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ഞങ്ങൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യക്കാർക്ക് മനസ്സിലായെന്ന് ഞാൻ കരുതുന്നു,” എന്നും ഹോച്ച്‌സ്റ്റീൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഊർജ നിർമ്മാതാക്കളിൽ ഒന്നായ റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം ആഗോള എണ്ണ വിപണിയുടെ ചലനങ്ങളെ തന്നെ മൊത്തത്തില്‍ മാറ്റിയിട്ടുണ്ട്. ഇന്ത്യയിലും ചൈനയിലും പുതിയ ഉപഭോക്താക്കൾക്ക് എണ്ണ കയറ്റി അയയ്‌ക്കാനും യൂറോപ്പിലെ പരമ്പരാഗത ഉപഭോക്താക്കളിൽ നിന്ന്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular