Wednesday, May 1, 2024
HomeIndiaഹരിയാനയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്: ബിജെപി കടമ്പ കടക്കുമോ? സഭയിലെ അംഗബലം ഇങ്ങനെ

ഹരിയാനയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്: ബിജെപി കടമ്പ കടക്കുമോ? സഭയിലെ അംഗബലം ഇങ്ങനെ

“ടാങ്കറുകളെ മറ്റൊരു ദിശയിലേക്ക് നീങ്ങാന് നിർബന്ധിച്ച് ഇന്ത്യക്കാരെ മികച്ച വില ചർച്ച ചെയ്യാൻ ഞാൻ ശ്രമിക്കുന്നു. ഞങ്ങൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യക്കാർക്ക് മനസ്സിലായെന്ന് ഞാൻ കരുതുന്നു,” എന്നും ഹോച്ച്‌സ്റ്റീൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഊർജ നിർമ്മാതാക്കളിൽ ഒന്നായ റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം ആഗോള എണ്ണ വിപണിയുടെ ചലനങ്ങളെ തന്നെ മൊത്തത്തില്‍ മാറ്റിയിട്ടുണ്ട്. ഇന്ത്യയിലും ചൈനയിലും പുതിയ ഉപഭോക്താക്കൾക്ക് എണ്ണ കയറ്റി അയയ്‌ക്കാനും യൂറോപ്പിലെ പരമ്പരാഗത ഉപഭോക്താക്കളിൽ നിന്ന്

“നാളെ രാവിലെ 11 മണിക്ക് വിധാൻസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഞങ്ങൾ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 48 എംഎൽഎമാരുടെ പിന്തുണ ഗവർണറെ അറിയിച്ചിട്ടുണ്ട്.” വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞു. ബി ജെ പിയുടെ കൻവർ പാൽ (ജഗധാരി), മൂൽ ചന്ദ് ശർമ്മ (ബല്ലഭ്ഗഡ്), ജയ് പ്രകാശ് ദലാൽ (ലൊഹാരു), ബൻവാരി ലാൽ (ബാവൽ) എന്നിവർക്കൊപ്പം സ്വതന്ത്ര എം എൽ എ രഞ്ജിത് സിംഗ് ചൗട്ടാല (റനിയ) യുമാണ് മന്ത്രിമാരായി അധികാരമേറ്റത്.

സംസ്ഥാനത്ത് ബി ജെ പി നേതൃത്വത്തിലുള്ള സർക്കാരിന് ആകെ 48 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ഭൂരിപക്ഷത്തിന് വേണ്ടത് 46 പേരുടെ പിന്തുണയാണ്. നിലവിൽ 90 അംഗ സഭയിൽ ബി ജെ പിക്ക് 41 എം എൽ എമാരാണുള്ളത്, ജെ ജെ പിക്ക് 10, ഐ എൻ എൽഡി – 1, കോൺഗ്രസ് – 30, സ്വതന്ത്രർ – 7, എച്ച് എൽ പി – 1 എന്നിങ്ങനെയാണ് അംഗബലം.

സഖ്യകക്ഷിയായ ജെജെപിയുമായി നിലനില്‍ക്കുന്ന ലോക്സഭ സീറ്റ് വിഭജന തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് ബി ജെ പിയുടെ നീക്കം

ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ജെ ജെ പിയുടെ ആവശ്യപ്പെട്ടിരുന്നു. ഇത് ബിജെപി തള്ളിയതാണ് സഖ്യം തകരാന്‍ കാരണമായത്. 2019ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. അതേസമയം ഒക്ടോബറിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular