Monday, May 6, 2024
HomeEurope'ഇന്ത്യക്കെതിരെ തെളിവെവിടെ..?'; നിജ്ജാറിൻ്റെ കൊലപാതകത്തിൽ കാനഡയോട് ചോദ്യങ്ങളുമായി ന്യൂസിലാൻഡ്

‘ഇന്ത്യക്കെതിരെ തെളിവെവിടെ..?’; നിജ്ജാറിൻ്റെ കൊലപാതകത്തിൽ കാനഡയോട് ചോദ്യങ്ങളുമായി ന്യൂസിലാൻഡ്

ഖാലിസ്ഥാൻ ഭീകരൻ  ഹർദീപ് സിംഗ് നിജ്ജാർൻ്റെ  കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡയുടെ ആരോപണത്തിൽ ചോദ്യങ്ങളുമായി ന്യൂസിലാൻഡ്. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല. കേസിൽ എന്ത് പുരോഗതിയുണ്ടായെന്ന് പറഞ്ഞിട്ടില്ലെന്ന് അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ സംഘടനയായ ഫൈവ്-ഐസിലെ കാനഡയുടെ സഖ്യകക്ഷിയായ ന്യൂസിലാൻഡ് പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിനെത്തിയ ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സാണ് നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയ്‌ക്കെതിരായ കാനഡയുടെ ആരോപണങ്ങളിൽ ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് ഇന്ത്യൻ എക്‌സ്പ്രസിനോടാണ് അവിശ്വാസം പ്രകടിപ്പിച്ചത്.  ‘പരിശീലനം ലഭിച്ച അഭിഭാഷകനായതിനാൽ, കേസ് എന്തായിരുന്നു, ഇപ്പോൾ എവിടെയാണ്? അതിനുള്ള തെളിവെവിടെ? കേസിൽ എന്തെല്ലാം വിവരങ്ങളാണ് പുറത്തുവന്നത്…ഞാൻ പറയട്ടെ… ഇതുവരെ ഒന്നും വെളിച്ചത്ത് വന്നിട്ടില്ല., അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു,

ന്യൂസിലൻഡിൻ്റെ ഉപപ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ഫൈവ് ഐസിൻ്റെ മറ്റ് കനേഡിയൻ സഖ്യകക്ഷികളുടെ നിലപാടിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കാനഡയെ കൂടാതെ ന്യൂസിലൻഡ്, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് രഹസ്യാന്വേഷണ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തെ ഈ രാജ്യങ്ങളെല്ലാം പിന്തുണച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular