Saturday, April 27, 2024
HomeUSAയുക്രെയ്‌നില്‍ ആണവയുദ്ധത്തിന് തയാര്‍; യുഎസിന് മുന്നറിയിപ്പുമായി പുട്ടിന്‍

യുക്രെയ്‌നില്‍ ആണവയുദ്ധത്തിന് തയാര്‍; യുഎസിന് മുന്നറിയിപ്പുമായി പുട്ടിന്‍

മോസ്‌കോ∙ യുക്രെയ്‌നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നല്‍കി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിന്‍ പറഞ്ഞു. നിലവില്‍ ആണവയുദ്ധത്തിന്റെ അവസ്ഥ ഇല്ല. എന്നാല്‍ സൈനിക, സാങ്കേതിക കാഴ്ചപ്പാടില്‍ ഞങ്ങള്‍ ആണവയുദ്ധത്തിന് തയാറാണ് – ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പുട്ടിന്‍ പറഞ്ഞു. ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രതികരണം. അടുത്ത ആറു വര്‍ഷം കൂടി 71കാരനായ പുട്ടിന്‍ തന്നെ റഷ്യയെ നയിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്.

‘‘റഷ്യന്‍ മേഖലയിലോ യുക്രെയ്‌നിലോ യുഎസ് സൈന്യത്തെ വിന്യസിച്ചാല്‍ അത് അനാവശ്യ ഇടപെടലായി റഷ്യപരിഗണിക്കുമെന്ന് അമേരിക്കയ്ക്ക് അറിയാം. യുഎസ് – റഷ്യ ബന്ധങ്ങളിലെ നയതന്ത്ര വിഷയങ്ങളിൽ വിദഗ്ധരായവർ അമേരിക്കയിലുണ്ട്. അതുകൊണ്ടു തന്നെ തിടുക്കപ്പെട്ട് ആണവയുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കരുതുന്നില്ല എന്നാല്‍ ഞങ്ങള്‍ അതിന് സജ്ജരാണ്’’ – പുട്ടിന്‍ പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തോടെ, 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു ശേഷം യുഎസ് – റഷ്യ ബന്ധത്തിൽ വലിയ വിള്ളലുണ്ടായതായി നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിലേക്ക് സേനയെ അയച്ചത്. രണ്ട് വർഷം പിന്നിട്ട യുദ്ധത്തിൽ പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഇരട്ടിയോളം പേർക്ക് പരുക്കേറ്റതായും റിപ്പോർ‌ട്ടുണ്ട്. റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular