Sunday, April 28, 2024
HomeKeralaതാപനില ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 9 ജില്ലകളില്‍ യെലോ അലർട്ട്

താപനില ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 9 ജില്ലകളില്‍ യെലോ അലർട്ട്

തിരുവനന്തപുരം : താപനില ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 9 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ജാഗ്രതാ നിർദേശം. ഈ ജില്ലകളില്‍ താപനില സാധാരണത്തേക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കുമെന്നാണു പ്രവചനം.

പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. തുണി, തൊപ്പി, കുട തുടങ്ങിയവ ഉപയോഗിച്ച്‌ തല മറയ്ക്കണമെന്നും ദാഹമില്ലെങ്കിലും കൂടുതല്‍‍ വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.

ചൂട് കൂടുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular