Thursday, May 2, 2024
HomeUSAബോസ്റ്റൺ മേയറായി ആദ്യ ഏഷ്യൻ അമേരിക്കൻ വനിത സത്യപ്രതിജ്ഞ ചെയ്തു

ബോസ്റ്റൺ മേയറായി ആദ്യ ഏഷ്യൻ അമേരിക്കൻ വനിത സത്യപ്രതിജ്ഞ ചെയ്തു

ബോസ്റ്റൺ ∙ ബോസ്റ്റന്റെ ചരിത്രത്തിലാദ്യമായി മേയർ പദവിയിലേക്ക് ഏഷ്യൻ അമേരിക്കൻ വനിതാ ഡമോക്രാറ്റിക് സ്ഥാനാർഥിയായിരുന്നു. നവംബർ 16 ചൊവ്വാഴ്ച സിറ്റിഹാളിൽ നടന്ന ചടങ്ങിൽ മിഷേൽ വുവാണ് (36) മേയറായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തത്. ബോസ്റ്റൺ സിറ്റിയുടെ 56–ാം മേയറാണ് ഇവർ.

ഇതുവരെ ബോസ്റ്റൻ സിറ്റിയുടെ ചരിത്രത്തിൽ വെള്ളക്കാരനല്ലാതെ ആരും മേയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ആക്ടിംഗ് മേയറായിരുന്ന ഡെമോക്രാറ്റിക് കിം ജെനിയുടെ സ്ഥാനമാണ് മിഷേൽ ഏറ്റെടുത്തിരിക്കുന്നത്.അനിയന്ത്രിതമായി ഉയർന്നിരിക്കുന്ന ഹൗസിങ് കോസ്റ്റിനെ തുടർന്ന് വൻ തോതിൽ വാടക വർധിപ്പിക്കുന്നതിന് അപ്പാർട്ട്മെന്റ് ഉടമസ്ഥർ നിർബന്ധരായിരുന്നു. മിഷേലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ വാടക ക്രമാതീതമായി  ഉയരുന്നത് നിയന്ത്രിക്കുമെന്നും ഫെയർ ഫ്രി പബ്ലിക്ക് ട്രാൻസിറ്റ് സിസ്റ്റം കൊണ്ടുവരുമെന്നും ഉൾപ്പെടുത്തിയിരുന്നത് വോട്ടർമാരെ ഏറെ സ്വാധീനിച്ചിരുന്നു. സംസ്ഥാന ഗവൺമെന്റുമായി സഹകരിച്ചു പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പൂർത്തിയാക്കുമെന്നും മേയർ വാഗ്ദാനം നൽകിയിരുന്നു.

2013 ലാണ് ആദ്യമായി ഇവർ ബോസ്റ്റൺ കൗൺസിൽ അംഗമാകുന്നത്. 2021 വരെയും തുടർച്ചയായി സിറ്റി കൗൺസിൽ അംഗമായിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ 64 ശതമാനം വോട്ടുകൾ നേടിയാണു വിജയിച്ചത്. തായ്‍വാനിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് ജനിച്ച മകളാണ് മിഷേൽ. ഷിക്കാഗോയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ബോസ്റ്റണിലേക്ക് താമസം മാറ്റി. അവിടെ ഹാർവാർഡ് യൂണിവേഴ്സിറ്റി ലോ സ്കൂളിൽ നിന്നു നിയമബിരുദവും കരസ്ഥമാക്കി. ഭർത്താവും രണ്ടു കുട്ടികളും ബോസ്റ്റണിൽ താമസിക്കുന്നു.

പി പി ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular