Saturday, May 4, 2024
HomeUSAഡാലസിൽ മലയാളി വെടിയേറ്റു മരിച്ചു

ഡാലസിൽ മലയാളി വെടിയേറ്റു മരിച്ചു

പത്തനംതിട്ട∙ ഡാലസിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളിയെ വെടിവച്ചു കൊന്നു. കോഴഞ്ചേരി ചെറുകോൽ ചരുവേൽ സാജൻ മാത്യു (സജി  – 56)  ആണ് കൊല്ലപ്പെട്ടത്. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ അമേരിക്കക്കാരനാണ് വെടിയുതിർത്തത്.

ഡാലസ് കൗണ്ടിയിൽ മാസ്കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം. ഉച്ചയ്ക്ക് ഒരു മണിയോടെ കടയിൽ അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെയാണ് സാജനു നേരെ വെടിവച്ചത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഉടൻ തന്നെ സാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2005ൽ ആണ് സാജൻ അമേരിക്കയിൽ എത്തിയത്. ഡാളസ് സെഹിയോൻ മാർത്തോമ്മാ പള്ളി അംഗമാണ്. ഭാര്യ മിനി. രണ്ടുമക്കൾ.

പി പി ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular