Sunday, May 5, 2024
HomeIndiaകൊല്‍ക്കൊത്തയില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് 5 മരണം

കൊല്‍ക്കൊത്തയില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് 5 മരണം

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്താല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുകയാണ്. ഗാര്‍ഡന്‍ റീച്ച്‌ ഏരിയയില്‍ ഹസാരി മൊല്ല ബഗന്‍ ചേരിയോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന കെട്ടിടമാണ് ഞായറാഴ്ച രാത്രി തകര്‍ന്നുവീണത്.

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകി സമീപത്തുള്ള കുടിലുകള്‍ക്ക് മുകളിലേക്കാണ് വീണതെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ സര്‍ക്കാരിനെയും തൃണമൂല്‍ കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്തി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. സംഭവത്തില്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular