Tuesday, April 30, 2024
HomeIndiaമദ്യ ലഹരിയില്‍ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു

മദ്യ ലഹരിയില്‍ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു

ദ്യ ലഹരിയില്‍ സ്കൂള്‍ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. പുകയിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിപ്പോർട്ട്.

ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദർ പ്രകാശാണ് അധ്യാപകനായ ധർമേന്ദ്ര കുമാറിനെ വെടിവച്ച്‌ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂള്‍ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ അംഗമായിരുന്നു ധർമേന്ദ്ര. സംഘത്തെ അനുഗമിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ചന്ദർ പ്രകാശും ഉണ്ടായിരുന്നു.

പ്രയാഗ്‌രാജ്, ഷാജഹാൻപൂർ, പിലിഭിത്, മൊറാദാബാദ്, ബിജ്‌നോർ എന്നിവിടങ്ങളില്‍ പകർപ്പുകള്‍ സമർപ്പിച്ച ശേഷം ഇവർ ഞായറാഴ്ച രാത്രി മുസഫർനഗറിലെ സിവില്‍ ലൈൻ ഏരിയയിലുള്ള എസ്ഡി ഇൻ്റർ കോളജിലെത്തി. കോളജ് ഗേറ്റ് തുറക്കാൻ സംഘം കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തിനുളളില്‍ വച്ച്‌ ചന്ദറും ധർമേന്ദ്രയും തമ്മില്‍ തർക്കം ഉടലെടുത്തത്.

മദ്യ ലഹരിയിലായിരുന്ന കോണ്‍സ്റ്റബിള്‍ അധ്യാപകനോട് പുകയില ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് വഴക്കിനുള്ള കാരണം. തർക്കം രൂക്ഷമായതോടെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദർ പ്രകാശ് ധർമേന്ദ്ര കുമാറിനെ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ അദ്ധ്യാപകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular