Sunday, May 5, 2024
Homeമൂന്നാം ലോകമഹായുദ്ധത്തിന് സന്നദ്ധം; തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വെല്ലുവിളിയുമായി പുടിന്‍

മൂന്നാം ലോകമഹായുദ്ധത്തിന് സന്നദ്ധം; തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വെല്ലുവിളിയുമായി പുടിന്‍

മോസ്‌കോ: റഷ്യയില്‍ തിരഞ്ഞെടുപ്പില്‍ നേടിയ കൂറ്റന്‍ വിജയത്തിനു പിന്നാലെ ലോകരാജ്യങ്ങളെ, പ്രത്യേകിച്ച്‌ നാറ്റോ സൈനിക സഖ്യത്തെ വെല്ലുവിളിച്ച്‌ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍.

ലോകം മൂന്നാം ലോകമഹായുദ്ധത്തിന് ഒരുപടി മാത്രം താഴെയാണ്. അത് ആരെങ്കിലും ആഗ്രഹിച്ചാല്‍ മാത്രമേ നടക്കൂവെന്നും പുടിന്‍ പറഞ്ഞു. റഷ്യയും നാറ്റോയും തമ്മിലുള്ള യുദ്ധ സാധ്യതയെ കുറിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ നടത്തിയ പ്രസ്താവനയെ കുറിച്ച്‌ റോയിട്ടേഴ്‌സിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹഗ.

ഈ ആധുനിക ലോകത്ത് എല്ലാം സാധ്യമാണ്. എല്ലാവര്‍ക്കും ഇത് വ്യക്തമാണ്. ഒരു സമ്ബൂര്‍ണ്ണ മൂന്നാം ലോകമഹായുദ്ധം ഒരു പടി മാത്രം അകലെയാണ്. ആര്‍ക്കെങ്കിലും അതില്‍ താല്‍പര്യമുണ്ടെങ്കില്‍ അത് സംഭവിക്കാം.-പുടിന്‍ പറഞ്ഞൂ. സോവിയറ്റ് റഷ്യയ്ക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ പുടിന്‍ നേടിയത്.

നാറ്റോ സഖ്യ സൈനിക പ്രതിനിധികള്‍ ഇപ്പോള്‍ തന്നെ യുക്രൈനിലുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്ുകന്നവരുമായി യുദ്ധഭൂമിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അത് അവര്‍ക്ക് നല്ലതായിരിക്കില്ല. വലിയ തോതില്‍ അവിടെ അവര്‍ മരിക്കുകയാണ്.- പുടിന്‍ കൂട്ടിച്ചേര്‍ത്തു.

1962ലെ ക്യുബന്‍ മിസൈല്‍ പ്രതിസന്ധിക്കു ശേഷം മോസ്‌കോയും യൂറോപുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ആണവ യുദ്ധത്തെ കുറിച്ച്‌ പുടിന്‍ പല തവണ ഭീഷണി മുഴക്കിയെങ്കിലും യുക്രൈനില്‍ അണ്വായുധം പ്രയോഗിക്കില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

ഭാവിയില്‍ യുക്രൈനില്‍ സൈന്യത്തെ വിന്യസിക്കാനുള്ള സാധ്യത തള്ളിക്കളയില്ലെന്ന് കഴിഞ്ഞ ദിവസം മക്രോണ്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പുടിന്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ 15-17 തീയതികളില്‍ റഷ്യയില്‍ നടന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി യുക്രൈന്‍ അവര്‍ക്കെതിരെ ആക്രമണം കടുപ്പിച്ചിരുന്നു. റഷ്യന്‍ അതിര്‍ത്തി പ്രദേശങ്ങളെയാണ് യുക്രൈന്‍ പ്രധാനമായും ലക്ഷ്യമിട്ടത്.

യുക്രൈന്റെ ഖര്‍കീവ് പിടിച്ചെടുക്കാന്‍ നീക്കമുണ്ടോയെന്ന ചോദ്യത്തിന്, ആക്രമണം തുടര്‍ന്നാല്‍, റഷ്യന്‍ ഭൂപ്രദേശം സംരക്ഷിക്കാന്‍ യുക്രൈന്റെ കൂടുതല്‍ പ്രദേശങ്ങളില്‍ റഷ്യ ബഫര്‍ സോണ്‍ തീര്‍ക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular