Thursday, May 9, 2024
HomeEuropeജീവനൊടുക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ: വിമാനം അടിയന്തിരമായി ഇറക്കി

ജീവനൊടുക്കാൻ ശ്രമിച്ച്‌ യാത്രക്കാരൻ: വിമാനം അടിയന്തിരമായി ഇറക്കി

ബ്രിട്ടൻ: യാത്രക്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി ഇറക്കി. ബാങ്കോക്കില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ഇവിഎ എയറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വിമാനത്തിനുള്ളിലെ ശുചിമുറിയിലാണ് യാത്രക്കാരൻ ജീവനൊടുക്കാൻ നോക്കിയത്. പിന്നാലെ ഹീത്രൂ എയർപോർട്ടില്‍ വിമാനം ഇറക്കുകയായിരുന്നു. വിമാനത്തിനുള്ളിലെ ജീവനക്കാരാണ് ഏറെ സമയം കഴികഴിഞ്ഞിട്ടും ശുചിമുറിയില്‍ നിന്നും പുറത്തിറങ്ങാത്ത യാത്രക്കാരനെ ശ്രദ്ധിക്കുന്നത്. ജീവനക്കാരാണ് ഇയാളെ പുറത്തിറക്കുന്നതും. പിന്നാലെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു.

അതേസമയം യാത്രക്കാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. പ്രാദേശികസമയം വൈകീട്ട് ഏഴ് മണിയോടെയാണ് ഹീത്രൂ എയർപോർട്ടില്‍ വിമാനം ഇറക്കുന്നത്. ഉടനെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വാർത്ത സ്ഥിരീകരിച്ച ഇവിഎ എയർ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular