Saturday, April 27, 2024
HomeIndiaമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ പീഡനത്തിനിരയാക്കിയതായി പരാതി;പിന്നാലെ അറസ്റ്റ്; സംഭവം ഗുജറാത്തില്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ പീഡനത്തിനിരയാക്കിയതായി പരാതി;പിന്നാലെ അറസ്റ്റ്; സംഭവം ഗുജറാത്തില്‍

സീനിയര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകളിലെ നിലയില്‍ കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കിയതായിയാണ് പരാതിയില്‍ പറയുന്നത്.

ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പരാതിക്കാരിയെ സീനിയര്‍ വിദ്യാര്‍ത്ഥി പരിചയപ്പെടുന്നത്.ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ആ സൗഹൃദത്തിന് വിള്ളല്‍വീഴുകയായിരുന്നു.എന്നാല്‍ അതി്‌ന് പിന്നാലെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.പിന്നാലെ ഇതെല്ലാം നീക്കം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് മുകളിലെ നിലയിലേക്ക് വിളിച്ചത്. എന്നാല്‍ അവിടെവച്ച്‌ സീനിയര്‍ വിദ്യാര്‍ത്ഥി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular