Thursday, May 2, 2024
HomeKeralaശ്രനീവാസന്‍ വധക്കേസ്: ഒളിവില്‍പ്പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

ശ്രനീവാസന്‍ വധക്കേസ്: ഒളിവില്‍പ്പോയ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി ഷെഫീക്കാണ് എന്‍ഐയുടെ പിടിയിലായത്.

ഇയാള്‍ കേസിലെ 65-ാം പ്രതിയാണ്. കൊലപാതക ശേഷം ഒളിവില്‍പോയ പ്രതിയെ കൊല്ലത്തുനിന്നാണ് പോലീസ് പിടികൂടിയത്.

പി എഫ് ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷെഫീഖ് എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസിലെ ഒന്നാം പ്രതിയായ കെ പി അഷ്‌റഫിനെ കൃത്യത്തിന് നിയോഗിച്ചത് ഷെഫീക്ക് ആണെന്നും എന്‍ ഐ എ അറിയിച്ചു. ഗൂഢാലോചനയില്‍ പങ്കാളിയായവര്‍ ഉള്‍പ്പെടെ 71 പേരെ പ്രതിയാക്കിയാണ് എന്‍ ഐ എ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കടയില്‍ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ.സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular