Saturday, April 27, 2024
HomeIndiaവായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്; വായു മലിനീകരണം ഏറ്റവും കൂടിയ 42...

വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്; വായു മലിനീകരണം ഏറ്റവും കൂടിയ 42 നഗരങ്ങള്‍ ഇന്ത്യയില്‍

ന്ത്യ വായുഗുണനിലവാരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്ബനിയായ ഐക്യുഎയറിന്റെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഒന്നും രണ്ടും സ്ഥാനത്തുള്ളത് ബംഗ്ലാദേശും പാകിസ്ഥാനുമാണ്.

ഇന്ത്യയിലാണ് വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 42 എണ്ണവും സ്ഥിതി ചെയ്യുന്നത്. വായുവിലെ പിഎം 2.5 സാന്ദ്രത അടിസ്ഥാനമാക്കി 134 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണു ഐക്യു എയര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. 2022ല്‍ എട്ടാം സ്ഥനമാണ് ഇന്ത്യയ്ക്ക് ഈ പട്ടികയിലുണ്ടായിരുന്നത്.

ലോകാരോഗ്യ സംഘടന നിഷ്ടർഷിക്കുന്ന പരമാവധി അളവിന്റെ പത്തിരട്ടിയാണ് ഇന്ത്യയിലെ വായുമലിനീകരണതോത് . ഒരു ക്യുബിക് മീറ്ററില്‍ 54.4 മൈക്രോഗ്രാമാണ് രാജ്യത്തെ പിഎം 2.5 സാന്ദ്രത.

വായുമലിനീകരണം രൂക്ഷമായ മെട്രോപോളിറ്റൻ നഗരം ബിഹാറിലെ ബെഗുസാരായ് ആണ്. പിന്നാലെ ഗുവാഹത്തിയും ഡല്‍ഹിയുമുണ്ട്. ബെഗുസാരായിലെ പിഎം 2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററില്‍ 118.9 മൈക്രോഗ്രാമാണ്. 2022നും 2023നുമിടയില്‍ ഗുവാഹത്തിലെ പിഎം 2.5 സാന്ദ്രത 51ല്‍ നിന്നും 105.4 മൈക്രോഗ്രാം ആയി ഇരട്ടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular