Saturday, April 27, 2024
HomeKeralaയുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയുടെ കൂലിപ്പടയാളികളായി മലയാളികളും; യുദ്ധത്തില്‍ ഒരാളുടെ കാല്‍ തകര്‍ന്നു

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയുടെ കൂലിപ്പടയാളികളായി മലയാളികളും; യുദ്ധത്തില്‍ ഒരാളുടെ കാല്‍ തകര്‍ന്നു

തിരുവനന്തപുരം: റഷ്യയില്‍ ജോലി വാഗ്ദാനം സ്വീകരിച്ച്‌ എത്തിയ മലയാളികള്‍ നിര്‍ബന്ധിത സൈനിസേവനത്തില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റിയന്‍, ടിനു പനിയടിമ, വിനീത് സില്‍വയുമാണ് കൂലിപ്പടയാളികളായി യുദ്ധം ചെയ്യുന്നത്.

യുദ്ധത്തില്‍ പ്രിന്‍സിന്റെ തലയ്ക്ക് വെടിയേറ്റു. മൈന്‍ സ്‌ഫോടനത്തിലും വെടിയേറ്റും ഒരു മലയാളിയുടെ കാല്‍ തകര്‍ന്നു. ഇപ്പോഴും അതിര്‍ത്തിയില്‍ യുദ്ധമുഖത്താണെന്ന് അവിടെ നിന്നുള്ള മലയാളികള്‍ പറയുന്നു.

ടാങ്കില്‍ പോകുമ്ബോഴാണ് തനിക്ക് വെടിയേറ്റത്. ഒരു രാത്രി മുഴുവന്‍ ഭക്ഷണമില്ലാതെ കിടന്നു. തലയില്‍ നിന്നും വെടിയുണ്ട എടുത്തു. ദേഹത്ത് 18 മുറിവുകളുണ്ടെന്നും പ്രിന്‍സ് പറയുന്നു. യുദ്ധസ്ഥലത്തെ വെടിയൊച്ചകളുടെ ശബ്ദവും ഇവര്‍ മാധ്യമങ്ങളിലൂടെ കേള്‍പ്പിച്ചു.

സെക്യൂരിറ്റി ജോലിക്ക് രണ്ട് ലക്ഷം രൂപ ശമ്ബളം വാഗ്ദാനം ചെയ്താണ് ഇവരെ റിക്രൂട്ടിംഗ് ഏജന്‍സി റഷ്യയില്‍ എത്തിച്ചത്. മലയാളിയായ ഏജന്റാണ് ചതിച്ചതെന്നും ഇവര്‍ പറയുന്നു.

ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ റഷ്യയില്‍ എത്തിയ നിരവധി ഇന്ത്യന്‍ യുവാക്കളെ നിര്‍ബന്ധിച്ച്‌ യുദ്ധത്തിന് അയച്ചുവെന്ന് നേരത്തെ അവിടെ കുടുങ്ങിയവര്‍ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മൂന്ന് മലയാളികള്‍ അടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular