Saturday, April 27, 2024
HomeKeralaജാതി അധിക്ഷേപത്തില്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി

ജാതി അധിക്ഷേപത്തില്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ജാതി അധിക്ഷേപത്തില്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’ എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ശേഷം നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്. ഇയാള്‍ക്ക് കാക്കയുടെ നിറമാണ്. കാല് കുറച്ച്‌ അകത്തിവച്ചുള്ള കലാരൂപമാണ് മോഹിനിയാട്ടം. പുരുഷന്മാര്‍ കാല് കവച്ചുവെച്ച്‌ മോഹിനിയാട്ടം അവതരിപ്പിക്കുന്നത് അരോചകമാണ്. പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതേ ശരിയല്ല. ഇനി നല്ല സൗന്ദര്യമുള്ള പുരുഷന്മാരാണെങ്കില്‍ പിന്നെയും കുഴപ്പമില്ല. ഇയാള്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ ദൈവം മാത്രമല്ല, പെറ്റതള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറയുന്നു.

രാമകൃഷ്ണന്റെ പേര് വ്യക്തമായി പറയുന്നില്ലെങ്കിലും ചാലക്കുടിയിലുള്ള ഒരു കലാകാരന്‍ എന്നും കെപിഎസി ലളിതയ്ക്കൊപ്പം സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിച്ചയാള്‍ എന്നൊക്കെയാണ് ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്.പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular