Saturday, April 27, 2024
HomeIndia'ഗവര്‍ണര്‍ ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുചെയ്യും'; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ സുപ്രീം കോടതി

‘ഗവര്‍ണര്‍ ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുചെയ്യും’; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ സുപ്രീം കോടതി

ന്യുഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് സുപ്രീം കോടതിയില്‍ കനത്ത പ്രഹരം. ഡിഎംകെ നേതാവായ കെ.പൊന്മുടിയെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നിരസിച്ച ഗവര്‍ണറുടെ നടപടിയാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

അദ്ദേഹത്തിന്റെ ശിക്ഷ തടഞ്ഞുവച്ച സാഹചര്യത്തിലാണ് വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയത്. ‘ഗവര്‍ണര്‍ ഭരണഘടനയെ അനുസരിക്കുന്നില്ലെങ്കില്‍ സര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യവും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു.

മന്ത്രിയായുള്ള പൊന്മുടിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് കോടതി നാളെ വരെ സമയം അനുവദിച്ചു. നാളെ നിങ്ങളുടെ നിലപാട് അറിയിച്ചില്ലെങ്കില്‍, ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഒരു ഉത്തരവ് പാസാക്കും. തമിഴ്‌നാട് ഗവര്‍ണറോടും അദ്ദേഹത്തിന്റെ പെരുമാറ്റത്തോടും കോടതി വലിയ ആശങ്കയുണ്ട്. അദ്ദേഹത്തിന് ഇതില്‍ ഇടപെടേണ്ട ഒരു കാര്യവുമില്ല. അദ്ദേഹം സുപ്രീം കോടതിയെ വശ്യപ്പെടുത്തുകയാണ്. കോടതിയുടെ കണ്ണുകള്‍ തുറന്നുതന്നെയിരിക്കും. നാളെ തീരുമാനമെടുക്കും. കോടതിക്ക് ഇതില്‍ ഗൗരവമായ ആശങ്കയുണ്ടെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരും ഉള്‍പ്പെട്ടതാണ് ബെഞ്ച്.

പൊന്മുടിയുടെ മന്ത്രിസഭാ പുനഃപ്രവേശനം തടഞ്ഞതിനെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് കോടതിയെ സമീപിച്ചത്. ഭാരണഘടനാപരമായ ധാര്‍മ്മികതയ്ക്ക് എതിരാണ് ഗവര്‍ണര്‍ എന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മദ്രാസ് ഹൈക്കോടതി പൊന്മുടിയെ കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിച്ചിരുന്നു. ഇതോടെ പൊന്മുടിയുടെ എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയും വന്നിരുന്നു. എന്നാല്‍ ഈ വിധി സുപ്രീം കോടതി തടഞ്ഞുവയ്ക്കുകയായിരുന്നു. പൊന്മുടിയെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയെങ്കിലും വിധി റദ്ദാക്കിയിട്ടില്ലെന്നും സസ്‌പെന്റ് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമുള്ള ന്യായം നിരത്തി ഗവര്‍ണര്‍ നിരസിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular