Saturday, April 27, 2024
HomeIndiaഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്ബിഐ

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് ഇറക്കിയ ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്.ബി.ഐ.

സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച്‌ സത്യവാങ്മൂലം നല്‍കിയത്. അക്കൗണ്ട് നമ്ബരും കെവൈസി വിവരങ്ങളും ഒഴികെ എല്ലാ വിവരങ്ങളും നല്‍കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട ആല്‍ഫന്യൂമറിക് നമ്ബറുകള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കൈമാറി. നേരത്തെ, വിവരങ്ങള്‍ കൈമാറാന്‍ മടിച്ച എസ്ബിഐയെ വിമര്‍ശിച്ച കോടതി, എസ്ബിഐയുടെ സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തിനുള്ളില്‍ സമഗ്രമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 15നാണ് സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയത്. ബോണ്ട് വാങ്ങിയവരുടെയും സ്വീകരിച്ചവരുടെയും വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചുവെങ്കിലൂം ജൂണ്‍ 30 വരെ സാവകാശം തേടി എസ്ബിഐ കോടതിയിലെത്തി. എന്നാല്‍ രൂക്ഷ വിമര്‍ശനത്തോടെ ഈ ആവശ്യം തള്ളിയ കോടതി മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular