Sunday, April 28, 2024
HomeKerala'നിറത്തില്‍ നല്ലതും മോശവുമില്ല പക്ഷെ മനുഷ്യരിലുണ്ട്'-ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

‘നിറത്തില്‍ നല്ലതും മോശവുമില്ല പക്ഷെ മനുഷ്യരിലുണ്ട്’-ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: കലാഭവൻ മണിയുടെ സഹോദരൻ ആർഎല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ പല കോണില്‍ നിന്നും രൂക്ഷ പ്രതിഷേധമാണ് ഉയരുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ‘നിറത്തിലേതും നല്ലതുമില്ല മോശവുമില്ല പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും’ എന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ രാമകൃഷ്ണന് പിന്തുണ അറിയിച്ചിരിക്കുന്നത്.

‘നിറത്തിലേതും നല്ലതുമില്ല മോശവുമില്ല പക്ഷേ മനുഷ്യരിലുണ്ട് നല്ലതും മോശവും. രാമകൃഷ്ണൻ ഒരു നല്ല മനുഷ്യനും, നല്ല കലാകാരനുമാണ്. ഉപാധികളും പക്ഷേകളുമില്ലാതെ രാമകൃഷ്ണനൊപ്പം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular