Saturday, April 27, 2024
HomeIndiaമുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച്‌ സ്‌ഥാനാര്‍ഥി; എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികള്‍ : രാജീവ് ചന്ദ്രശേഖര്‍

മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച്‌ സ്‌ഥാനാര്‍ഥി; എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികള്‍ : രാജീവ് ചന്ദ്രശേഖര്‍

മുൻ സർക്കാരുകളുടെ പ്രകടനത്തിൻ്റെ വിലയിരുത്തലാണ് വരാനിരിക്കുന്ന ലോക സഭ തെരഞ്ഞെടുപ്പെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.

‘തെരഞ്ഞെടുപ്പെന്നത് മഹത്തായ ഒരു ജനാധിപത്യ പ്രക്രിയയാണ്, അവിടെ അർദ്ധസത്യങ്ങളുടെയും വെറും നുണകളുടെയും മാത്രം അടിസ്ഥാനത്തില്‍ പോരാടരുത്. ഇത് രാജ്യത്തിൻ്റെയും ഈ കേരളത്തിന്റെയും ഒപ്പം തിരുവനന്തപുരത്തിൻ്റെയും പുരോഗതിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ വിവിധ യോഗങ്ങളില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ഈ തിരഞ്ഞെടുപ്പില്‍ യഥാർഥത്തില്‍ വിലയിരുത്തപ്പെടേണ്ടത് നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേട്ടങ്ങളുടെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കേന്ദ്രത്തിലേക്കും കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടവർ തിരുവനന്തപുരത്തെ വോട്ടർമാർക്ക് എന്ത് തിരിച്ചു നല്‍കിയെന്ന് ചിന്തിക്കേണ്ട അവസരമാണ് ഈ ലോക് സഭ തെരഞ്ഞെടുപ്പ്.

“മോദിജി അധികാരത്തില്‍ വരുന്നതിന് മുൻപുണ്ടായിരുന്ന യുപിഎ സർക്കാരിൻ്റെ 10 വർഷം നഷ്ടപ്പെട്ട ദശകമായാണ് പരക്കെ കണക്കാക്കപ്പെടുന്നത്. 2ജി സ്പെക്‌ട്രം അടക്കം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളെല്ലാം നടന്നത് അക്കാലത്താണ്. എന്നാല്‍ ആ സർക്കാരിനെ സിപിഎമ്മും സിപിഐയും പിന്തുണക്കുകയാണ് ചെയ്തത്.

അതെ സമയം കഴിഞ്ഞ 10 വർഷത്തിനിടെ നരേന്ദ്ര മോദി രാജ്യത്തെ സർക്കാർ ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റി.

കൊടിയ സാമ്ബത്തിക ബുദ്ധിമുട്ട് കേരള ജനതയ്ക്ക് മേല്‍ കെട്ടിവച്ച സംസ്‌ഥാന സർക്കാരിന് പ്രത്യേകമായി 2200 കോടി രൂപ അനുവദിച്ചിരുന്നു. ആ തുക എവിടെപ്പോയി? ആ ഫണ്ടുകള്‍ ഉപയോഗിച്ച്‌ ഇവിടെ ഉല്‍പ്പാദന ആസ്തികള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നൊന്നും ആർക്കും അറിയില്ല, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ടൂറിസവും ഐടിയും അല്ലാതെ കേരളത്തിന് മറ്റൊരു വരുമാന മാർഗവുമില്ലെന്ന് സംസ്‌ഥാന സർക്കാർ തന്നെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു. അതിനർത്ഥം
സംസ്ഥാനത്ത് കൃഷി, ഉല്‍പ്പാദനം, മത്സ്യബന്ധന മേഖലയുടെ വികസനം എന്നിവയൊന്നും നടക്കുന്നില്ല എന്നാണോ?

തിരുവനന്തപുരത്തെ വികസനത്തെക്കുറിച്ച്‌ ഞാൻ ഏറെപ്പഠിച്ചിട്ടുണ്ട്. നിരവധി കാര്യങ്ങള്‍ പഠിച്ചു. നരേന്ദ്ര മോദിജിക്കൊപ്പം പ്രവർത്തിച്ചാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്; എനിക്ക് അത് ചെയ്യാൻ കഴിയും,” രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസത്തോടെ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular