Saturday, April 27, 2024
HomeAsiaഖുറാന്‍ കത്തിച്ചു; പാകിസ്ഥാനില്‍ യുവതിക്ക് ജീവപര്യന്തം തടവ്

ഖുറാന്‍ കത്തിച്ചു; പാകിസ്ഥാനില്‍ യുവതിക്ക് ജീവപര്യന്തം തടവ്

റാച്ചി: ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്. 40കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ലാഹോര്‍ സെഷന്‍സ് കോടതിയുടെ നടപടി.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ലാഹോറിലെ വീടിന് പുറത്തുവച്ച്‌ ആസിയ ബീബി ഖുറാന്‍ കത്തിച്ചതായി പരാതി അയല്‍വാസി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാജ്യത്തെ മതനിന്ദ നിയമങ്ങള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു.

ദൈവത്തിന് നിരക്കാത്തതൊന്നും ആസിയ ചെയ്തിട്ടില്ലെന്നും അയല്‍വാസി വ്യക്തിപരമായ പ്രതികാരം ചെയ്യാന്‍ വേണ്ടി ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ മൊഴികളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി.

ഖുറാന്റെ പകര്‍പ്പ് കത്തിച്ചതിന് ആസിയയെ കൈയോടെ പിടികൂടിയെന്നും സംഭവ സ്ഥലത്ത് വച്ച്‌ കത്തിച്ച ഖുറാന്‍ കണ്ടെടുത്തതായും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ജഡ്ജി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

വിധിയെ ലാഹോര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യുവതിയുടെ അഭിഭാഷകന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular