Saturday, April 27, 2024
HomeIndiaആയുധങ്ങളുമായി മോഷണത്തിന് വീട്ടില്‍ കയറിയ സംഘത്തെ നേരിട്ട് അമ്മയും മകളും

ആയുധങ്ങളുമായി മോഷണത്തിന് വീട്ടില്‍ കയറിയ സംഘത്തെ നേരിട്ട് അമ്മയും മകളും

ഹദരാബാദ്: ഹൈദരാബാദിലെ ബെഗുംപേട്ടില്‍ യുവതിയും മകളും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ മോഷണത്തിന് കയറി കള്ളന്മാര്‍ ഒരിക്കലും കരുതിയില്ല ഇത്തരമൊരു തിരിച്ചടി.

ആയോധന കലയില്‍ പ്രാവിണ്യം നേടിയ യുവതിയുടെ കൈയ്യുടെ ചൂടറിഞ്ഞ കള്ളന്മാര്‍ ജീവനും കൊണ്ടോടി. ആളെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ചാണ് ഡെലിവറി ബോയ്‌സ് എന്ന വ്യാജേന കള്ളന്മാര്‍ മോഷണത്തിന് എത്തിയത്. യുവതിയും ചെറിയ കുട്ടിയും മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീട് കുത്തിപ്പൊളിച്ച്‌ അകത്തുകയറി മോഷ്ടക്കളുടെ കയ്യില്‍ തോക്കുമുണ്ടായിരുന്നു. യുവാക്കള്‍ അകത്തേക്ക് കയറുന്നതും അല്പ സമയത്തിനുള്ളില്‍ മല്‍പ്പിടുത്തം നടത്തിയ അമ്മയേയും മകളെയും കൊണ്ട് അതിലൊരാള്‍ പുറത്തേക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. വീടിന്റെ മുന്‍പില്‍ കിടന്ന് ഏറെനേരം ഇവര്‍ മല്‍പ്പിടുത്തം നടത്തി. ഒടുവില്‍ മോഷ്ടാവിന്റെ കയ്യിലെ തോക്ക് യുവതി പിടിച്ചുവാങ്ങി. അയാളെ അടിച്ച്‌ വീടിന്റെ ഗേറ്റിന് പുറത്തുകടത്തി.

ഈ സമയം രണ്ടാമത്തെ മോഷ്ടാവ് വീടിനുള്ളിലുണ്ടായിരുന്നു. അകത്തുകടന്ന കുട്ടി ഇയാളെ ഓടിച്ച്‌ പുറത്തുചാടിക്കുകയാണ്. ഈ സമയം ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ആദ്യം പേടിച്ച്‌ പിന്മാറിയെങ്കിലും പിന്നീട് ഇയാളെ പിടിക്കാന്‍ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.

പ്രതികള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഈ സംഭവം നടക്കുന്നത്. ഡെലിവറി ഏജന്റുമാര്‍ എന്ന വ്യാജേന ഇവര്‍ എത്തുമ്ബോള്‍ വീട്ടുടമ അമിത മാനോട്ട് (46) വീട്ടിലുണ്ടായിരുന്നു. പാക്കേജ് എടുക്കാന്‍ ഈ സമയം ജോലിക്കാരി വന്നു. കതക് തുറന്നതോടെ അകത്തുകടന്ന സംഘം അടുക്കളയില്‍ കയറി കത്തിയെടുത്ത് ജോലിക്കാരിയെ ഭീഷണിപ്പെടുത്തി. അമിതയുടെ കൗമാരക്കാരിയായ മകള്‍ സധൈര്യം മോഷ്ടാക്കളെ നേരിട്ടു. ഈ സമയം മോഷ്ടാക്കള്‍ തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തി. എന്നാല്‍ ആയോധനകല അഭ്യസിച്ചിട്ടുള്ള അമിത മോഷ്ടാക്കളെ ഇടിച്ചുവീഴുത്തുകയായിരുന്നു.

അമ്മയുടേയും മകളുടെയും ധൈര്യത്തെ പ്രശംസിച്ച്‌ പോലീസും രംഗത്തെത്തി. അമിതയും മകളും കാണിച്ച ധൈര്യം പ്രശംസനീയമാണെന്ന് നോര്‍ത്ത സോണ്‍ ഡിസിപി രോഹിണി പ്രിയദര്‍ശിനി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular