Saturday, April 27, 2024
HomeKeralaമലയാറ്റൂരില്‍ കാറും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു, 5 പേര്‍ക്ക് പരിക്ക്

മലയാറ്റൂരില്‍ കാറും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു, 5 പേര്‍ക്ക് പരിക്ക്

ടുക്കി: ചേറ്റുകുഴിയില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം.

അഞ്ച് പേർക്ക് പരിക്കേറ്റു. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കമ്ബംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular