Saturday, April 27, 2024
HomeKeralaതൃശ്ശൂരില്‍ പെട്രോള്‍ പമ്പിൽ തീ കൊളുത്തിയ ആള്‍ മരിച്ചു

തൃശ്ശൂരില്‍ പെട്രോള്‍ പമ്പിൽ തീ കൊളുത്തിയ ആള്‍ മരിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പിൽ എത്തി പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

ശനിയാഴ്ച്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പിൽ സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതില്‍ നല്‍കാൻ തയ്യാറായില്ല. കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.

തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്ബിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച്‌ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular