Saturday, April 27, 2024
HomeIndiaകെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണം: യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണം: യു.എസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ചതില്‍ യു.എസ് നയന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ.

യു.എസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയം ഡല്‍ഹി സൗത്ത് ബ്ലോക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടുനിന്നു.

കെജ്‌രിവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവിന് നീതിപൂര്‍വ്വവും സമയബദ്ധിതവുമായ നടപടിക്രമങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് വക്താവ് പറഞ്ഞിരുന്നു.

ജര്‍മ്മന്‍ വിദേശകാര്യ ഓഫീസ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ചതിനു പിന്നാലെയാണ് യു.എസ് വക്താവും പ്രതികരണം നടത്തിയത്. ജര്‍മ്മന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയ വിദേശകാര്യ മന്ത്രാലയം, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിനെറ പ്രതികരണം. ‘ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിലുള്ള ലജ്ജാകരമായ കടന്നുകയറ്റമാണെന്ന്’ വിമര്‍ശിച്ചിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണ്. അത് ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കുറ്റപ്പെടുത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular