Saturday, April 27, 2024
HomeUSAമുന്‍കൂറായി വിവരം നല്‍കിയത് തുണയായി ; മേയ് ഡേ കോളിന്റെ പേരില്‍ ഇന്ത്യന്‍ സംഘത്തിന് നന്ദി...

മുന്‍കൂറായി വിവരം നല്‍കിയത് തുണയായി ; മേയ് ഡേ കോളിന്റെ പേരില്‍ ഇന്ത്യന്‍ സംഘത്തിന് നന്ദി പറഞ്ഞ് അമേരിക്ക

മേരിലാന്റ്: ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച്‌ പാലം തകര്‍ന്ന സംഭവത്തില്‍ വന്‍ ദുരന്തത്തില്‍ നിന്നും തടഞ്ഞത് കപ്പലിലെ ഇന്ത്യന്‍ സംഘത്തിന്റെ സമയോചിതമായ ഇടപെടല്‍.

വലിയ ദുരന്തം ഉണ്ടാകാതെ മുന്‍കൂറായി വിവരം നല്‍കിയതില്‍ ഇന്ത്യന്‍ സംഘത്തിന് അമേരിക്ക നന്ദി പറഞ്ഞു.

എട്ട് നോട്ട് (മണിക്കൂറില്‍ ഒമ്ബത് മൈല്‍) വേഗതയില്‍ നീങ്ങുന്ന കപ്പല്‍ പാലത്തിന്റെ തൂണുമായി കൂട്ടിയിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്ബ് മെയ്ഡേ കോള്‍ പുറപ്പെടുവിച്ചതായും അത് പാലത്തിലേക്കുള്ള ഗതാഗതം നിര്‍ത്തി വെക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചതായും മേരിലാന്‍ഡ് ഗവര്‍ണര്‍ പറഞ്ഞു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍കളുടെ റിപ്പോര്‍ട്ട് പ്രകാരം 300 മീറ്റര്‍ നീളമുള്ള കപ്പല്‍ പാലത്തിന്റെ ഒരു കാലില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും 20 ഓളം ആളുകളും പടാപ്സ്‌കോ നദിയില്‍ വീണതായി കരുതുന്നു.

കപ്പലില്‍ 22 അംഗങ്ങള്‍ ഉണ്ടായിരുന്നു, എല്ലാവരും ഇന്ത്യക്കാരായിരുന്നു. ചരക്കുകപ്പല്‍ പൂര്‍ണ്ണമായും ഇന്ത്യക്കാരുടെ ഒരു സംഘമാണ് കൈകാര്യം ചെയ്തത്. സിംഗപ്പൂര്‍ ഫ്‌ലാഗ് ചെയ്ത ഡാലി എന്ന കണ്ടെയ്നര്‍ കപ്പല്‍ ചാര്‍ട്ടര്‍ ചെയ്ത ഷിപ്പിംഗ് കമ്ബനിയായ മെഴ്സ്‌ക് ഇത് സ്ഥിരീകരിച്ചു. ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ ഒരു കാലില്‍ ഇടിക്കുന്നതിന് തൊട്ടുമുമ്ബ് കപ്പലിലെ ലൈറ്റുകള്‍ അണയുന്നത് ദൃശ്യങ്ങളില്‍ കാണാനാകും.

ചൊവ്വാഴ്ച പ്രാദേശിക സമയം ഏകദേശം 1:30 ന് പാലത്തിന്റെ തൂണില്‍ ഡാലി ഇടിച്ചു. പാലം വളഞ്ഞുപുളഞ്ഞ് ഭാഗങ്ങളായി തകരുമ്ബോള്‍ റോഡിന്റെ ഉപരിതലത്തില്‍ വാഹനങ്ങള്‍ കാണാമായിരുന്നു. മെയ്ന്റനന്‍സ് ജോലി ചെയ്തിരുന്ന ആറുപേരെ കാണാതായിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular