Saturday, April 27, 2024
HomeKeralaശബരിമല ഉത്സവത്തിന്‌ കൊടിയിറങ്ങി; അയ്യപ്പ സ്വാമിക്ക്‌ പമ്ബയില്‍ ആറാട്ട്‌

ശബരിമല ഉത്സവത്തിന്‌ കൊടിയിറങ്ങി; അയ്യപ്പ സ്വാമിക്ക്‌ പമ്ബയില്‍ ആറാട്ട്‌

ബരിമല: ശരണ മന്ത്ര അമൃതധാരയില്‍ പുണ്യനദിയായ പമ്ബയില്‍ അയ്യപ്പ സ്വാമിക്ക്‌ ആറാട്ട്‌. മല കയറി വന്നവരുടെയും പമ്ബാതീരത്ത്‌ കാത്തുനിന്നവരുടെയും ശരണം വിളികള്‍ പുണ്യ തീരത്ത്‌ അലയടിച്ചു.

പത്തു ദിവസം നീണ്ടുനിന്ന പൈങ്കുനി – ഉല്‍സവം ആറാട്ടോടെയാണ്‌ സമാപിച്ചത്‌. ആറാട്ട്‌ ബലിക്ക്‌ ശേഷം രാവിലെ ഒന്‍പതിന്‌ ശബരിമല അയ്യപ്പ സന്നിധാനത്ത്‌ നിന്ന്‌ ആറാട്ട്‌ എഴുന്നള്ളത്ത്‌ പമ്ബയിലേക്ക്‌ തിരിച്ചു. ഉച്ചക്ക്‌ 11.45 ഓടെ പമ്ബയില്‍ എത്തിയ ആറാട്ട്‌ എഴുന്നള്ളത്തിനെ ശരണംവിളികളോടെ ഭക്‌തര്‍ സ്വീകരിച്ചു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തും അംഗങ്ങളായ അഡ്വ. എ.അജികുമാറും ദേവസ്വം വകുപ്പ്‌ സെക്രട്ടറി എം.ജി രാജമാണിക്യവും ദേവസ്വം ബോര്‍ഡിലെ മറ്റ്‌ ഉന്നത ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ ആറാട്ട്‌ എഴുന്നള്ളിപ്പിന്‌ ഔദ്യോഗിക വരവേല്‍പ്പും സ്വീകരണവും നല്‍കി. തുടര്‍ന്ന്‌ പമ്ബയില്‍ തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരുടെ കാര്‍മ്മികത്വത്തില്‍ ആറാട്ട്‌ നടന്നു. ശേഷം പമ്ബാഗണപതി ക്ഷേത്രത്തില്‍ പറയിടല്‍ ചടങ്ങും നടന്നു. ക്ഷേത്രത്തിന്‌ മുന്‍പില്‍ ഒരുക്കിയിരുന്ന പഴുക്കാ മണ്ഡപത്തില്‍ അയ്യപ്പസ്വാമിയെ ഇരുത്തി ഭക്‌തര്‍ക്ക്‌ ദര്‍ശനത്തിനുള്ള സൗകര്യവും ക്രമീകരിച്ചു. രാത്രി ആറാട്ട്‌ എഴുന്നള്ളത്ത്‌ തിരികെ ശബരീശ സന്നിധാനത്ത്‌ എത്തിയപ്പോള്‍ വലിയ നടപ്പന്തലില്‍ വിളക്ക്‌ എഴുന്നള്ളിപ്പും സേവയും ഉണ്ടായിരുന്നു.
അതിന്‌ ശേഷം ഉത്സവം കൊടിയിറങ്ങി. മേടമാസ – വിഷു പൂജകള്‍ക്കായി ക്ഷേത്രനട 10 ന്‌ വൈകിട്ട്‌ അഞ്ചിന്‌ തുറക്കും 14 ന്‌ വിഷുക്കണി ദര്‍ശനവും വിഷു കൈനീട്ടം ഒരുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular