Saturday, April 27, 2024
HomeKeralaഎം എം മണിക്കെതിരേ അധിക്ഷേപ പ്രസംഗവുമായി ഒ ആര്‍ ശശി; കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍,...

എം എം മണിക്കെതിരേ അധിക്ഷേപ പ്രസംഗവുമായി ഒ ആര്‍ ശശി; കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പര്‍ സ്പെഷ്യാലിറ്റിയില്‍, മണിയെ ഏതോ പാറമടയില്‍

തിരുവനന്തപുരം: സി പി എം മുതിര്‍ന്ന നേതാവ് എം എം മണിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് ഒ ആര്‍ ശശി അടുത്തിടെ ഇടുക്കിയിലെ ലോക്സഭാ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കി കൊണ്ടാണ് പ്രസ്താവന.

ഡീന്‍ കുര്യാക്കോസ് സുന്ദരനായത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളത് കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞ്. ഡീന്‍ കുര്യാക്കോസിനെ പ്രസവിച്ചത് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആണെന്നും എന്നാല്‍ മണിയെ പ്രസവിച്ചത് ഏതോ പാറമടയില്‍ ആണെന്നുമാണ് ശശി പറഞ്ഞത്.

‘ഡീന്‍ കുര്യാക്കോസിന് സൗന്ദര്യമുണ്ട്. ഡീന്‍ കുര്യാക്കോസ് സുന്ദരനായത് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സൗന്ദര്യമുള്ളതിനാലാണ്. മണിയുടെ പിതാവ് മാധവന്‍ നല്ല ചക്കക്കുരു പോലെ ഇരുന്ന ആളാണ്. പിന്നെ എങ്ങനെയാണ് ഈ മാധവന്റെ മകന്‍ എം എം മണി ചുട്ട കശുവണ്ടി പോലെ ആയത്. അതിന് ഡീനിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ-ഒ.ആര്‍. ശശി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദേവികുളം മണ്ഡലം കണ്‍വീനറാണ് ഒ ആര്‍ ശശി. അടുത്തിടെ ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച്‌ എം എം. മണി നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഒ ആര്‍. ശശിയുടെ പ്രസ്താവനയും വിവാദമായത്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഷണ്ഡനാണ് ഡീന്‍ കുര്യാക്കോസ് എന്നും ബ്യൂട്ടി പാര്‍ലറില്‍ കയറി പൗഡറും പൂശി വീണ്ടും ഒലത്താമെന്ന് പറഞ്ഞ് വന്നിരിക്കുകയാണെന്നുമാണ് എം.എം. മണി പറഞ്ഞത്. മണിയുടെയത് തെറിയഭിഷേകം ആണെന്നും നാടന്‍ പ്രയോഗമായി കാണാന്‍ സാധിക്കില്ലെന്നുമാണ് പ്രസ്താവനക്ക് മറുപടിയായി ഡീന്‍ കുര്യാക്കോസ് അന്ന് പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular