Saturday, April 27, 2024
HomeKerala'നാട്ടിൻപുറത്തെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റേത്, സിനിമ വേറൊരു ലോകമാണ്'; ഓര്‍മ്മകള്‍ പങ്കുവെച്ച്‌ അനശ്വര...

‘നാട്ടിൻപുറത്തെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റേത്, സിനിമ വേറൊരു ലോകമാണ്’; ഓര്‍മ്മകള്‍ പങ്കുവെച്ച്‌ അനശ്വര രാജൻ

ലയാളത്തിലെ യുവനടികളില്‍ ശ്രദ്ധേയപ്രകടനങ്ങളുമായി പ്രേക്ഷക മനസുകളില്‍ ഇടം നേടി താരമാണ് അനശ്വര രാജൻ. നേര് എന്ന സിനിമയിലെ പ്രകടനം അന്വശരയ്ക്ക് പ്രശംസ നേടി കൊടത്തിരുന്നു.

ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ഓർമ്മകള്‍ പങ്കുവയ്ക്കുകയും അനശ്വര. “ആറാം ക്ലാസ് മുതല്‍ ഞാൻ മോണോ ആക്ടില്‍ പങ്കെടുക്കുമായിരുന്നു. ആദ്യ മത്സരത്തില്‍ എനിക്ക് മൂന്നാം സമ്മാനം കിട്ടി. കാരണം മറ്റു കുട്ടികളൊക്കെ നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് മത്സരിച്ചത്. എനിക്കാണെങ്കില്‍ നാട്ടിലെ ഒരു മാഷിൻറെ സഹായം മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ തനിയെ പഠിച്ചതാണ്. സമ്മാനം കിട്ടിയപ്പോള്‍ എനിക്കു സന്തോഷം തോന്നി. എട്ടാം ക്ലാസ് വരെ മോണോ ആക്‌ട് ചെയ്തു. പത്തില്‍ ഇംഗ്ലീഷ് സ്‌കിറ്റില്‍ പങ്കെടുത്തു”- അനശ്വര പറഞ്ഞു.

“കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നത്. വർഷത്തിലൊരിക്കലോ മറ്റോ. പക്ഷേ ടിവിയില്‍ കാണും. ഞാൻ കുഞ്ഞായിരിക്കുമ്ബോള്‍ കണ്ട സിനിമ നേരറിയാൻ സിബിഐ ആണ്. എനിക്ക് ഓർമയില്ല കേട്ടോ. ഞാൻ കൈക്കുഞ്ഞായിരുന്നു. അമ്മ പറഞ്ഞിട്ടുള്ളതാണ്. എൻറെ ഓർമയിലുള്ള സിനിമ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ്. നാട്ടിൻപുറത്തെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റേത്.
സിനിമ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ലോകമാണ്” – അനശ്വര പറയുന്നു.

“സിനിമയില്‍ വരണം എന്ന ചിന്തയൊന്നും കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. ഗ്ലോബ് എന്ന ഒരു ഷോർട്ട് ഫിലിമില്‍ അഭിനയിച്ച ശേഷമാണ് സിനിമയെപ്പറ്റി ചിന്തിക്കുന്നത് തന്നെ. സിനിമയില്‍ എത്തിയാല്‍ എങ്ങനെയിരിക്കും എന്നു ചിന്തിച്ചു, അത്ര മാത്രം. പക്ഷേ, അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഷോർട്ട് ഫിലിമില്‍ നന്നായിട്ടുണ്ടെന്നു പറഞ്ഞതുകൊണ്ട് ചിന്തിച്ചെന്നേയുള്ളൂ”- അനശ്വര കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular