Saturday, July 27, 2024
HomeKeralaവൈദ്യുതി ഉപഭോഗം 1 കോടി യൂണിറ്റ് പിന്നിട്ടു; 500 മെഗവാട്ട് വൈദ്യുതി അധികമായി വാങ്ങുന്നു

വൈദ്യുതി ഉപഭോഗം 1 കോടി യൂണിറ്റ് പിന്നിട്ടു; 500 മെഗവാട്ട് വൈദ്യുതി അധികമായി വാങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ട് വീണ്ടും സർവകാലറെക്കോഡില്‍. തിങ്കളാഴ്ച 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്.

വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി. ഇതും പുതിയ റെക്കോഡാണ്.

താത്കാലികമായി 500 മെഗാവാട്ട് കൂടുതല്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഇതിനായി വിളിച്ച ടെൻഡറില്‍ 11 കമ്ബനികള്‍ പങ്കെടുത്തു. ടെൻഡർ 12-ന് തുറക്കും. ഈമാസം 15 മുതല്‍ മേയ് 31 വരേക്കാണ് വൈദ്യുതി അധികംവാങ്ങുന്നത്.

കടുത്തവേനലും തിരഞ്ഞെടുപ്പും കാരണം കമ്ബനികള്‍ വൈദ്യുതി വില കൂട്ടാനാണ് സാധ്യത. അങ്ങനെവന്നാല്‍ ബോർഡിന്റെ അധികച്ചെലവ് ക്രമാതീതമായി കൂടും. ജനം ഇതെല്ലാം സർച്ചാർജായും നല്‍കേണ്ടിവരും. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ദീർഘകാല കരാറുകള്‍ ചട്ടലംഘനത്തിന്റെപേരില്‍ റദ്ദാക്കിയതാണ് കൂടിയവിലയ്ക്ക് വൈദ്യുതിവാങ്ങേണ്ട സാഹചര്യം ഉണ്ടാക്കിയത്.

വൈദ്യുതി മുടങ്ങുന്നു

ഉപഭോഗം കൂടിയതോടെ വൈകുന്നേരങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതും കൂടി. വിതരണലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്ബോള്‍ ഫ്യൂസ് ഉരുകി വൈദ്യുതി നിലയ്ക്കുന്നതാണ് കാരണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular