Tuesday, April 30, 2024
HomeIndiaതെരഞ്ഞെടുപ്പ് ചട്ടലംഘനം; ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം; ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ കേസ്

ത്തർപ്രദേശ്: മാതൃകാ പെരുമാറ്റച്ചട്ടവും നിരോധന ഉത്തരവുകളും ലംഘിച്ചതിന്റെ പേരില്‍ കൈസർഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ കേസെടുത്തു.

അനുമതിയില്ലാതെ വെള്ളിയാഴ്ച 25-30 വാഹനങ്ങളുമായി എംപി തന്‍റെ മണ്ഡലത്തിലെ ഖാർഗുപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കത്ര അസംബ്ലി മണ്ഡലത്തിലെ നിരവധി ഗ്രാമങ്ങള്‍ സന്ദർശിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) നേഹ ശർമ വ്യക്തമാക്കി.

കത്ര മാർക്കറ്റ് ഏരിയയിലെ ഫ്ലയിംഗ് സ്ക്വാഡ് ടീമിന്‍റെ ചുമതലയുള്ള ഡോ. നസ്മുല്‍ ഇസ്‌ലാം ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു .

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ പ്രാബല്യത്തിലുണ്ടെന്നും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാൻ ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ആരെങ്കിലും ഇത് ലംഘിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular