Tuesday, April 30, 2024
HomeAsiaഇറാന്റെ നീക്കം ഇന്ത്യയുടെ ചങ്കത്തടിക്കും? ഇസ്രായേല്‍ തിരിച്ചടിച്ചാല്‍ പിന്നെ യുദ്ധം, പെട്രോള്‍ വില കുതിക്കും

ഇറാന്റെ നീക്കം ഇന്ത്യയുടെ ചങ്കത്തടിക്കും? ഇസ്രായേല്‍ തിരിച്ചടിച്ചാല്‍ പിന്നെ യുദ്ധം, പെട്രോള്‍ വില കുതിക്കും

ശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി വിതച്ചുകൊണ്ട് ഇറാന്‍ – ഇസ്രായേല്‍ സംഘർഷം രൂക്ഷമായിരിക്കുകയാണ്. സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ഇറാന്‍ എംബസി ആക്രമിച്ച ഇസ്രായേല്‍ ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പെടേയുള്ളവരെ വധിച്ചിരുന്നു.

ഇതിന് മറുപടിയായി ഇറാന്‍ ഇന്നലെ രാത്രിയോടെ ഇസ്രായേലിനെതിരെ വന്‍ തോതില്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഇസ്രായേലിന്റെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം ആക്രമിച്ചതെന്ന് ഇറാന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. ഇറാന്റെ നടപടിക്ക് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുമെന്നാണ് ലോകരാജ്യങ്ങള്‍ കണക്ക് കൂട്ടുന്നത്. അത് ഏത് തരത്തിലായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മേഖലയിലെ അടുത്ത ദിവസങ്ങളിലെ സമാധാന അന്തരീക്ഷം.

മിഡില്‍ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങള്‍ ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പിന് കാരണമാകുമോയെന്നതാണ് പ്രധാനപ്പെട്ട ആശങ്ക. ഇറാന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച എണ്ണ വിലയില്‍ 1 ശതമാനത്തിന്റെ വർദ്ധനവിന് കാരണമായിരുന്നു. മേഖലയില്‍ സംഘർഷം വ്യാപിക്കുന്ന ആഗോള എണ്ണ നീക്കത്തെ സാരമായ രീതിയില്‍ ബാധിക്കുകയും ചെയ്യും.

ഇൻ്റർനാഷണല്‍ എനർജി ഏജൻസി (ഐഇഎ) യുടെ ആഗോള എണ്ണ ഡിമാൻഡ് വളർച്ചാ പ്രവചനവും മന്ദഗതിയിലുള്ള യുഎസ് പലിശനിരക്ക് കുറയ്ക്കുമെന്ന ആശങ്കയും കാരണം പ്രതിവാര നഷ്ടം രേഖപ്പെടുത്തിയിട്ടും ബ്രെൻ്റ് ക്രൂഡ് ബാരലിന് 90.45 ഡോളറില്‍ സ്ഥിരത പുലർത്തിയെന്നതാണ് ശ്രദ്ധേയം. യുഎസ് വെസ്റ്റ് ടെക്‌സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് 85.66 ഡോളറായി ഉയരുകയും ചെയ്തു.

ഇറാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ എണ്ണ വില വീണ്ടും ഉയർത്തിയേക്കും. ഇസ്രായിലേന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സൂയസ് കനാല്‍ വഴിയുള്ള ചരക്ക് നീക്കങ്ങള്‍ തടസ്സപ്പെട്ടാല്‍ അത് ലോകത്തിലെ എണ്ണ വ്യാപാരത്തെ സാരമായി ബാധിക്കുകയും വില വലിയ തോതില്‍ വർധിക്കുകയും ചെയ്യും.

ഇസ്രായേല്‍-ഹമാസ് സംഘർഷത്തിൻ്റെ ഭാഗമായ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇതിനകം തന്നെ എണ്ണ വിലയില്‍ തുടക്കത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് കുറയുകയും ശരാശരി 80 ഡോളറില്‍ സ്ഥിരത പുലർത്തുകയും ചെയ്തു. ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇതുവരെ പെട്രോളിയം വിതരണത്തില്‍ കാര്യമായ തടസ്സം ഉണ്ടായിട്ടില്ലെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇറാന്‍ – ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് അങ്ങനെ ആയിരിക്കില്ല.

ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളും ഇറക്കുമതിക്കാരും എന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ചും നിലവിലെ സംഘർഷ സാഹചര്യങ്ങള്‍ ആശങ്കാ ജനകമാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇറക്കുമതിയെ ഇന്ത്യ വൻതോതില്‍ ആശ്രയിക്കുന്നതിനാല്‍ സംഘർഷ സാഹചര്യങ്ങള്‍ ഇന്ത്യയുടെ എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കും. റഷ്യ-ഉക്രെയ്ൻ യുദ്ധ സമയത്ത് ഇന്ത്യ ചില പ്രതിസന്ധികള്‍ നേരിട്ടെങ്കിലും റഷ്യയില്‍ നിന്ന് തന്നെയുള്ള ഇറക്കുമതി വർധിപ്പിച്ചുകൊണ്ട് ഇന്ത്യ അത് നേട്ടമാക്കുകയായിരുന്നു ചെയ്തത്.

റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ പെട്രോളിന്റെ കാര്യത്തില്‍ കൂടതലായി ആശ്രയിക്കുന്നത് ഇറാഖും സൌദിയും യുഎഇയും അടങ്ങുന്ന പരമ്ബരാഗത വ്യാപാര പങ്കാളികളെയാണ്. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കനുസരിച്ച്‌ മാർച്ചില്‍ റഷ്യയില്‍ നിന്ന് ഇന്ത്യക്ക് ഒരു ദിവസം 1.36 ദശലക്ഷം ബാരല്‍ എന്ന തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാഖ് മാർച്ചില്‍ 1.09 ദശലക്ഷം ബിപിഡി ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. മുൻ മാസത്തെ 76000 ബി പി ഡി എന്നതില്‍ നിന്നുള്ള വലിയ കുതിച്ച്‌ ചാട്ടമാണ് ഇത്. എന്നാല്‍ സൗദി അറേബ്യക്ക് കഴിഞ്ഞ മാസം തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ സൗദിയില്‍ നിന്നും 82000 ബിപിഡി എണ്ണയായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular