Tuesday, April 30, 2024
HomeIndiaവിക്കറ്റിന് പിന്നില്‍ ധോണി ഉണ്ടായിരുന്നു, പതിരാനയുടെ ബൗളിംഗും മികച്ചത് ; പരാജയകാരണം പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ

വിക്കറ്റിന് പിന്നില്‍ ധോണി ഉണ്ടായിരുന്നു, പതിരാനയുടെ ബൗളിംഗും മികച്ചത് ; പരാജയകാരണം പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: രണ്ട് താരങ്ങളുടെ പ്രകടനമാണ് ഇന്നലത്തെ മത്സരത്തില്‍ നിർണായകമായതെന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ.

ധോണിയുടെ ബാറ്റിംഗും മതീഷ് പതിരാനയുടെ ബൗളിംഗുമാണ് ടീമുകള്‍ തമ്മിലുള്ള വ്യത്യാസമെന്നും മത്സരശേഷം ഹാർദിക് പറഞ്ഞു.

ചെന്നൈ ഉയർത്തിയ 207 റണ്‍സ് വിജയലക്ഷ്യം ഞങ്ങള്‍ക്ക് മറികടക്കാൻ സാധിക്കുന്നതായിരുന്നു. പക്ഷേ അവർ ബൗളിംഗില്‍ തന്ത്രപരമായ സമീപനം പുറത്തെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിരാനയായിരുന്നു ഇരു ടീമും തമ്മിലുള്ള വ്യത്യാസം. പിന്നെ അവരുടെ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി! അദ്ദേഹത്തിന് കീഴിലാണ് ആ ടീമിന്റെ പ്രകടനം. എന്ത് ചെയ്യണം എപ്പോള്‍ ചെയ്യണമെന്നൊക്കെ അദ്ദേഹമാണ് പറഞ്ഞു കൊടുക്കുന്നത്. അതും അവരെ വിജയത്തിലേക്ക് നയിക്കാൻ കാരണമായി.

പതിരാന ബൗളിംഗിനായി എത്തുന്നതുവരെ ഞങ്ങളുടെ താരങ്ങള്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ അദ്ദേഹം ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയതോടെ ഞങ്ങള്‍ സമ്മർദത്തിലായി. ആ സമയം ഞങ്ങളെന്തെങ്കിലും ചെയ്യണമായിരുന്നു. തോറ്റെങ്കിലും അടുത്ത മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നും ഹാർദിക് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular