Tuesday, April 30, 2024
HomeGulfഒമാനില്‍ കനത്ത മഴ തുടരുന്നു; മരണം 14 ആയി

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണം 14 ആയി

സ്കത്ത്: ഒമാന്‍റെ വടക്കൻ ഗവർണറേറ്റുകളില്‍ ദുരിതം വിതച്ച്‌ ശക്തമായ കാറ്റും മഴയും തുടരുന്നു. വാദിയില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹവും മറ്റൊരു സ്ത്രീയെ മരിച്ച നിലയിലും തിങ്കളാഴ്ച വടക്കൻ ശർഖിയ ഗവർണറേറ്റില്‍നിന്ന് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ കണ്ടെത്തി.

ഇതോടെ മഴ ദുരന്തത്തില്‍ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 14 ആയി. ശക്തമായ മഴയിലും തുടർന്നുണ്ടായ വാദിയിലും അകപ്പെട്ട് മലയാളിയുള്‍പ്പെടെ ഞായറാഴ്ച 12പേർ മരിച്ചിരുന്നു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ (55) ആണ് വടക്കൻ ശർഖിയ ഗവർണറേറ്റ് ബിദിയയിലെ സനയയ്യില്‍ ഞായറാഴ്ച മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്‍റെ മതില്‍ തകർന്നാണ് അപകടം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതില്‍ ഒമ്ബത് കുട്ടികളും ഉള്‍പ്പെടും.

അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിരവധിപേർ വാദിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ന്യൂനമർദത്തിന്‍റെ പശ്ചാതലത്തില്‍ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളില്‍ കനത്ത മഴക്കാണ് സാക്ഷ്യം വഹിക്കുന്നത്. പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകുകയാണ്. റോയല്‍ ഒമാൻ പൊലീസിന്‍റെയും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുയാണെന്ന് അധികൃതർ വ്യക്തമാക്കി.

കനത്ത മഴയുടെ പശ്ചാതലത്തില്‍ അല്‍വുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റുകളില്‍ ചൊവ്വാഴ്യും സ്കൂളുകള്‍ അവധിയായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം, സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താവന്നതാണെന്നും അധികൃതർ വ്യകതമാക്കി. തിങ്കളാഴ്ച മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular