Tuesday, April 30, 2024
Homehealthതേങ്ങാവെള്ളമോ നാരങ്ങാവെള്ളമോ വേനലില്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏതാണ് കൂടുതല്‍ മെച്ചം

തേങ്ങാവെള്ളമോ നാരങ്ങാവെള്ളമോ വേനലില്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏതാണ് കൂടുതല്‍ മെച്ചം

തേങ്ങാവെള്ളവും നാരങ്ങാവെള്ളവും മിക്കവരുടെയും പ്രിയ പാനീയങ്ങളാണ്. പക്ഷേ വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഏതാണ് കൂടുതല്‍ മെച്ചം?

പുറത്ത് ചൂട് കത്തിക്കയറുമ്ബോള്‍ മിക്ക ആളുകള്‍ക്കും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് നിര്‍ജലീകരണം. ശരീരത്തിലെ ജലാംശം കുറയുക, അമിതമായ വിയര്‍ക്കല്‍, വെയില്‍ കൊള്ളുക തുടങ്ങി പല ഘടകങ്ങള്‍ നിര്‍ജലീകരണത്തിന് കാരണമാകും.

അമിതമായി വിയര്‍ക്കുന്നതാണ് വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് എന്നതിനാല്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ജലാംശം തിരികെ എത്തിച്ചാല്‍ മാത്രമേ നിര്‍ജലീകരണം തടയാനാകൂ എന്ന് പറയേണ്ടതില്ലല്ലോ. വെള്ളം കുടിക്കുക തന്നെയാണ് നിര്‍ജലീകരണത്തിനുള്ള പോംവഴി. വെറും വെള്ളത്തോടൊപ്പം ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കുന്ന മറ്റ് പാനീയങ്ങളും കുടിച്ച്‌ നിര്‍ജലീകരണത്തെ പ്രതിരോധിക്കാം.

ശരീര ക്ഷീണവും തളര്‍ച്ചയും കുറയ്ക്കാന്‍ മിക്ക ആളുകളും നാരങ്ങാവെള്ളവും കരിക്കിന്‍വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം എന്നിവ കുടിക്കാറുണ്ട്. പെട്ടെന്ന് എനര്‍ജി ലഭിക്കാന്‍ ഇവ രണ്ടും നല്ലതാണ്.

തേങ്ങാവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍

പോഷകങ്ങളുടെ കലവറയായ തേങ്ങവെള്ളത്തില്‍ 94 ശതമാനം വെള്ളവും വളരെ കുറഞ്ഞ അളവില്‍ കൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ പൂരിതമാണ് തേങ്ങവെള്ളം. ഫ്രീറാഡിക്കലുകളെ നീക്കം ചെയ്യാനും ശരീരപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ഇത് സഹായിക്കും. മഗ്നീഷ്യത്തിന്റെ മികച്ച സ്രോതസ്സാണെന്നുള്ളതാണ് തേങ്ങവെള്ളത്തിന്റെ മറ്റൊരു ഗുണം. മഗ്നീഷ്യം പ്രമേഹമുള്ളവരില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ജലാംശം വീണ്ടെടുക്കുന്നതിന് ഉത്തമ പാനീയമാണ് തേങ്ങവെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, കാല്‍സ്യം തുടങ്ങി ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിന് ആവശ്യമായ ഇലക്‌ട്രോലൈറ്റുകളും ധാതുക്കളും തേങ്ങവെള്ളത്തിലൂടെ ശരീരത്തിലെത്തുന്നു. ഇക്കാരണങ്ങളാല്‍ വേനല്‍ക്കാലത്ത് വെറും വെള്ളത്തേക്കാള്‍ നല്ലത് തേങ്ങ വെള്ളമാണ്. മാത്രമല്ല തേങ്ങവെള്ളം ചര്‍മ്മാരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

നാരങ്ങാവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍

നാരങ്ങാവെള്ളത്തില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. മറ്റ് മധുരപാനീയങ്ങള്‍ക്ക് പകരം നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ മൂത്രത്തില്‍ കല്ല് തടയാനാകും. കാരണം നാങ്ങാവെള്ളത്തില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെയും മെച്ചപ്പെടുത്തുന്നു.

ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും നാരങ്ങാവെള്ളം വളരെ മികച്ച പാനീയമാണ്. വെറും വെള്ളം ധാരാളം കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ആരോഗ്യദായകമായ ബദലാണ് നാരങ്ങാവെള്ളം.

തേങ്ങാവെള്ളമോ നാരങ്ങാവെള്ളമോ ഏതാണ് നല്ലത്?

തേങ്ങാവെള്ളവും നാരങ്ങാവെള്ളവും ആരോഗ്യത്തിന് നല്ലതാണ്. പോഷകങ്ങളുടെ അളവിലും ഇവ രണ്ടും ഏറെക്കുറെ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ഇവ രണ്ടും ഒരേ അളവില്‍ കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പ്രമേഹമുള്ളവര്‍ തേങ്ങാവെള്ളത്തിന് പകരം മധുരം ചേര്‍ക്കാത്ത നാരങ്ങാവെള്ളം കുടിക്കുക. ഗര്‍ഭിണികള്‍ തേങ്ങവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular