Tuesday, April 30, 2024
HomeGulfപ്രവാസികള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച്‌ വെല്‍കെയര്‍ ഈദ് ലഞ്ച്

പ്രവാസികള്‍ക്കിടയില്‍ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച്‌ വെല്‍കെയര്‍ ഈദ് ലഞ്ച്

നാമ: പ്രവാസി വെല്‍ഫയറിന്‍റെ ജനസേവന വിഭാഗമായ വെല്‍കെയർ ഈദ് ദിനത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ബഹറിനിലെ പ്രവാസികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും രണ്ടായിരത്തോളം ഈദ് ലഞ്ച് പാക്കറ്റുകള്‍ എത്തിച്ച്‌ നല്‍കി.
സാധാരണക്കാരും ചെറുവരുമാനക്കാരായ തൊഴിലാളികളെ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കുക എന്ന കാമ്ബയിന്‍റെ ഭാഗമായാണ് ആഘോഷങ്ങള്‍ എല്ലാവരുടെതുമാകട്ടെ എന്ന പേരില്‍ ഈദ് ദിനത്തില്‍ ലഞ്ച് വിതരണം സംഘടിപ്പിച്ചത്.

സിഞ്ച് പ്രവാസി സെന്‍ററില്‍ നടന്ന ഈദ് ലഞ്ച് വിതരണം ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷനായിരുന്നു.

വെല്‍കെയറും മെഡ്‌കെയറും നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങള്‍ക്ക് ബഹറിൻ പ്രവാസി സമൂഹം നല്‍കി വരുന്ന പിന്തുണയില്‍ അദ്ദേഹം ഹൃദ്യമായി നന്ദി അറിയിച്ചു. പ്രവാസി സമൂഹത്തിനിടയില്‍ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെല്‍കെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വിവിധ പ്രദേശങ്ങളിലേക്കും ക്യാമ്ബുകളിലേമുള്ള ഈദ് ലഞ്ച് വിതരണം ബിഹാറിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്ബലായി, ഇന്ത്യൻ സ്‌കൂള്‍ വൈസ് ചെയർമാൻ ഡോ. ഫൈസല്‍, സഈദ് റമദാൻ നദ്‌വി, ഷെമിലി പി. ജോണ്‍, അസീല്‍ അബുദുല്‍ റഹ്‌മാൻ, മാധ്യമ പ്രവർത്തകൻ ബിനീഷ്, ജമാല്‍ നദ്‌വി ഇരിങ്ങല്‍, ബിജു ജോർജ്, സാജിർ ഇരിക്കൂർ, അനസ് റഹീം എന്നിവരില്‍ നിന്നും

വെല്‍കെയർ കോഓർഡിനേറ്റർമാരായ ബഷീർ വൈക്കിലശേരി, ടി.കെ. മൊയ്തു, ഫസല്‍ റഹ്‌മാൻ, അനസ് കാഞ്ഞിരപ്പള്ളി, ലിഖിത ലക്ഷ്മണ്‍, മുഹമ്മദ് അമീൻ, അനില്‍ കുമാർ, റുമൈസ അബ്ബാസ്, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം, നൗഷാദ്, സബീന അബ്ദുല്‍ ഖാദർ എന്നിവർ ഏറ്റുവാങ്ങി.

വെല്‍കെയർ കണ്‍വീനർ മുഹമ്മദലി മലപ്പുറം സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയർ ജനറല്‍ സെക്രട്ടറി സി.എം. മുഹമ്മദലി നന്ദി പറഞ്ഞു. മെഡ്കെയർ കണ്‍വീനർ മജീദ് തണല്‍ യോഗം നിയന്ത്രിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular