Tuesday, April 30, 2024
HomeUSA1800 അടി നീളമുള്ള ഭീമാകാരന്‍, ഒന്നല്ല ഡബിള്‍ സ്‌ട്രൈക്ക്; ആ അപകടത്തെ കുറിച്ച്‌ നാസയുടെ മുന്നറിയിപ്പ്

1800 അടി നീളമുള്ള ഭീമാകാരന്‍, ഒന്നല്ല ഡബിള്‍ സ്‌ട്രൈക്ക്; ആ അപകടത്തെ കുറിച്ച്‌ നാസയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഭൂമിക്ക് നിരന്തരം അപകടമുണ്ടാക്കുന്ന കാര്യങ്ങള്‍ അന്തരീക്ഷത്തില്‍ എത്താറുണ്ട്. എന്നാല്‍ പലപ്പോഴും അപകടത്തില്‍ നിന്ന് നമ്മള്‍ രക്ഷപ്പെടാറുമുണ്ട്.

അതിന് ഒരു പരിധി വരെ നമ്മുടെ കാന്തിക മണ്ഡലവും സഹായിക്കാറുണ്ട്. എന്നാല്‍ ഭൂമിയെ തേടി അപ്രതീക്ഷിതമായി ഒരു അതിഥി ഇന്ന് വീണ്ടുമെത്തുന്നുണ്ട്.

അതൊരു ഛിന്നഗ്രഹമാണ്. നിരന്തരം ഇവ ഭൂമിയിലേക്ക് വരാറുണ്ടെങ്കിലും അപകടകാരികളായവ കുറവാണ്. നാസ ഇ വയെ നിയര്‍ എര്‍ത്ത് ഒബജക്ടുകള്‍ അഥവാ എന്‍ഇഒകള്‍ എന്നീ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം ഇവ ഭൂമിക്ക് ഭീഷണിയാണ്. വളരെ അടുത്ത് കൂടിയായിരിക്കും ഇവ കടന്നുപോവുക.

ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് എല്ലാ കാലത്തും ഭീഷണിയാണ്. നമ്മുടെ ഗ്രഹത്തിലെ ദിനോസറുകളെ പോലും ഇല്ലാതാക്കിയത് ഛിന്നഗ്രഹങ്ങളാണ്. ഇത്തരം അപകടങ്ങള്‍ തുടര്‍ച്ചയായി വരുന്നത് കൊണ്ട് നാസ ഓരോ ഛിന്നഗ്രഹത്തെയും പ്രത്യേകം നിരീക്ഷിക്കാറുണ്ട്. ഇതിലൂടെയാണ് പുതിയ കാര്യം നാസ കണ്ടെത്തിയത്.

രണ്ട് ഭീമാകാരന്‍മാരും അതുപോലെ ഭൂമിക്ക് വലിയ ഭീഷണിയുമായ ഛിന്നഗ്രഹങ്ങള്‍ ഇപ്പോള്‍ നമ്മുടെ ഗ്രഹത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.ഭൂമിയുടെ ഏറ്റവും അടുത്ത് ഇവയെത്തുമെന്നാണ് മുന്നറിയിപ്പ്. നാസ അടക്കമുള്ളവര്‍ ജാഗ്രതയോടെയാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഇവയുടെ സഞ്ചാര പാതയാണ് ഇപ്പോള്‍ പരിശോധിച്ച്‌ കൊണ്ടിരിക്കുന്നത്.

ഒരു വമ്ബന്‍ പാലത്തിനോളം വലിപ്പം വരും ഈ രണ്ട് ബഹിരാകാശ ഭീമന്‍മാരുമെന്ന് നാസ പറയുന്നു. 1800 അടിയില്‍ അധികം നീളം വരും ഈ ഛിന്നഗ്രഹങ്ങള്‍ക്ക്. ആസ്‌ട്രോയിഡ് 2013 എന്‍കെ4 എന്നാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഇവയെ എന്‍ഇഒകളുടെ പട്ടികയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വലിപ്പമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

നമ്മുടെ ഗ്രഹത്തിന് സമീപത്തിലൂടെ കടന്നുപോകുന്ന പല ഛിന്നഗ്രഹങ്ങളേക്കാള്‍ താരതമ്യം ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 59363 കിലോമീറ്റര്‍ വേഗതയിലാണ് ഇവ ഭൂമിയിലേക്ക് വരുന്നത്.

ഇന്ന് ഭൂമിയുമായി ഏറ്റവും അടുത്ത് വരും ഈ ഛിന്നഗ്രഹമെന്നാണ് നാസയുടെ വിലയിരുത്തല്‍. നാസയുടെ ജെപിഎല്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ 2.02 മില്യണ്‍ മൈല്‍ ചുറ്റളവിലാണ് ഇവ എത്തുക. നിലവില്‍ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത മാറാന്‍ സാധ്യതയില്ല. സാധാരണ ഛിന്നഗ്രഹങ്ങള്‍ വലിയ ഗുരുത്വാകര്‍ഷണ സ്വാധീനത്താല്‍ മാത്രമേ ദിശ മാറാറുള്ളൂ.

എന്നാല്‍ ചെറിയ മാറ്റം പോലുമുണ്ടായാല്‍ അത് നമ്മുടെ ഗ്രഹത്തെ പൂര്‍ണമായും തകര്‍ക്കും. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഭൂമിയുമായി സുരക്ഷിതമായ അകലം ഈ ഛിന്നഗ്രഹം പാലിക്കും. അതുകൊണ്ട് ഭൂമിക്ക് യാതൊന്നും സംഭവിക്കില്ലെന്ന്് നാസ അധികൃതര്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular