Tuesday, April 30, 2024
HomeKeralaകോണ്‍ഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കെട്ടാനാകൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കെട്ടാനാകൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ലപ്പുറം: കോണ്‍ഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കൊട്ടാനാകൂവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.

കുഞ്ഞാലിക്കുട്ടി. പൗരത്വം നിയമം നടപ്പിലാക്കാതിരിക്കാൻ സി.പി.എമ്മിന് കഴിയില്ല. അതിന് കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്‍റെ കൂടെ നില്‍ക്കുന്നവർക്കുമാണ് സാധിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

പൗരത്വ വിഷയം പരിഹരിക്കണമെങ്കില്‍ കേന്ദ്രത്തില്‍ ഭരണം മാറണമെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിച്ചോട്ടെ എന്നും കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ആരെ പറ്റിക്കാനാണ് ഇത്തരം പ്രസ്താവന മുഖ്യമന്ത്രി നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വം നിയമം നടപ്പിലാക്കാതിരിക്കാൻ കോണ്‍ഗ്രസ് എന്ന ഒറ്റ ശക്തിക്കെ സാധിക്കൂ. അതിന് കോണ്‍ഗ്രസും അതിനൊപ്പം നില്‍ക്കുന്നവരും അധികാരത്തില്‍ വരണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular