Tuesday, April 30, 2024
HomeIndiaരക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നു; സ്വന്തം ഡോക്ടറെ കാണാൻ അനുവദിക്കണമെന്ന് കെജ്‌രിവാള്‍, കോടതിയെ സമീപിച്ചു

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നു; സ്വന്തം ഡോക്ടറെ കാണാൻ അനുവദിക്കണമെന്ന് കെജ്‌രിവാള്‍, കോടതിയെ സമീപിച്ചു

ക്തത്തിലെ പ്രമേഹത്തിന്റെ തോത് കുറയുന്നതിനാല്‍ തന്റെ സ്വന്തം ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

തന്റെ സ്ഥിരം ഡോക്ടറുമായി ആഴ്ചയില്‍ മൂന്ന് തവണ കൂടിയാലോചന നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്ന് തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാള്‍ റോസ് അവന്യൂ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രതികരണം കോടതി തേടിയിട്ടുണ്ട്.

കെജ്‌രിവാളിന്‍റെ പ്രമേഹത്തിന്റെ തോത് പതിവായി പരിശോധിക്കുന്നതിനും ആരോഗ്യ നില വിലയിരുത്തുന്നതിനുമായി ആഴ്ചയില്‍ മൂന്ന് തവണ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഡോക്ടറുമായി കൂടിയാലോചിക്കുന്നതിനും അനുമതി തേടിയാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular