Wednesday, May 1, 2024
HomeIndiaഎന്ത് വിശ്വസിച്ച്‌ വിമാനത്തില്‍ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്

എന്ത് വിശ്വസിച്ച്‌ വിമാനത്തില്‍ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്

വിമാനത്തില്‍ യാത്ര ചെയ്യണം എന്നത് എല്ലാവരുടേയും ആഗ്രഹമാണ് എന്നാല്‍ യാത്ര ചെയ്യുമ്ബോള്‍ അനിഷ്ടസംഭവങ്ങള്‍ വന്നാലാണ് പ്രശ്നം.

സമൂഹമാധ്യമങ്ങളില്‍ പരാതി കൊണ്ട് വൈറലാകുന്നത് എപ്പോഴും ഇൻഡിഗോ എയർലൈൻസാണ് മുന്നില്‍. വിമാനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ ഇന്ധനം തീരുന്നത് വരെ പറപ്പിച്ചാലുളള അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒരു യാത്രക്കാരൻ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അയോധ്യയില്‍നിന്ന് ഡല്‍ഹിക്കുള്ള ഇൻഡിഗോ വിമാനം ചണ്ഡിഗഡില്‍ ലാൻഡ് ചെയ്തപ്പോള്‍ ഇന്ധന ടാങ്ക് കാലിയാണ് എന്നാണ് ആരോപണം.

ആരോപണം ഉയർന്നതോടെ ഇൻഡിഗോയ്‌ക്കെതിരെ വിരമിച്ച പൈലറ്റ് ഉള്‍പ്പെടെയുള്ളവർ വരെ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 13ന് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. യാത്രക്കാരനായ സതീഷ് കുമാറാണ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അനുഭവമെന്ന് വിശേഷിപ്പിച്ച്‌ സംഭവത്തെക്കുറിച്ച്‌ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്.

45 മിനിട്ട് മാത്രം പറക്കാനുളള ഇന്ധനമേയുളളു എന്ന് പറഞ്ഞ പൈലറ്റ് രണ്ടുതവണ ലാൻഡ് ചെയ്യാനുള്ള ശ്രമം വിജയിക്കാതായപ്പോള്‍ ചണ്ഡിഗഡിലേക്കു പോകുകയാണെന്ന് 5.30ന് പൈലറ്റ് അറിയിച്ചു എന്നാണ് യാത്രക്കാരൻ പറഞ്ഞത്. ഒടുവില്‍ 6.10നാണ് ചണ്ഡിഗഢ് വിമാനത്താവളത്തില്‍ വിമാനം ലാൻഡ് ചെയ്യുന്നത്. 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമേ ഉള്ളൂവെന്ന് അറിയിച്ചശേഷം 115 മിനിറ്റ് ആയപ്പോഴാണ് ലാൻഡ് ചെയ്തത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

വെറും ഒന്നോ രണ്ടോ മിനിറ്റ് നേരം കൂടി പറക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളൂവെന്ന് ലാൻഡ് ചെയ്തു കഴിഞ്ഞപ്പോള്‍ ജീവനക്കാർ പറയുന്നതില്‍നിന്നു മനസ്സിലായി എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കു വച്ച പോസ്റ്റില്‍ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഇൻഡിഗോയെ പറ്റി നിരവധി പരാതികള്‍ ഉയർന്നു വരുന്നുണ്ട്. അമൃത്‌സറില്‍ നിന്നുള്ള വിമാനത്തിലെ എട്ട് ട്രാൻസിറ്റ് യാത്രക്കാർക്ക് സമയക്കുറവ് കാരണം ബെംഗളൂരുവിലെത്തിയ ശേഷം ചെന്നൈയിലേക്കുള്ള അവരുടെ വിമാനത്തില്‍ കയറാൻ സാധിച്ചില്ലെന്നുളള വാർത്തകള്‍ വന്നിരുന്നു.

ഇൻഡിഗോ എയർലൈൻസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്‌ യാത്രക്കാർക്ക് ഒറ്റരാത്രികൊണ്ട് താമസവും ലഭ്യമായ അടുത്ത വിമാനത്തില്‍ ബുക്കിംഗും വാഗ്ദാനം ചെയ്തു എന്നാണ്. എന്നാല്‍ യാത്രക്കാരില്‍ ചിലർ വിമാനത്താവളത്തിൻ്റെ ലോഞ്ചില്‍ തന്നെ കഴിച്ചുകൂട്ടിയെന്നാണ് അറിഞ്ഞത്. സാധാരണ ഇങ്ങനെയുളള അനിഷ്ടസംഭവങ്ങളുണ്ടാകാത്തതാണ്. എന്നാല്‍ എന്തെങ്കിലും പാകപിഴകള്‍ വന്നാല്‍ എയർലൈൻസ് അത് പരിഹരിക്കുകയും ചെയ്യും.

വിമാനത്തിൻ്റെ മറ്റ് വിവരങ്ങളിലേക്ക് നോക്കിയാല്‍ 10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങള്‍ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു. അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോള്‍ ഇൻഡിഗോ നടത്തിയിരിക്കുന്നത്. വളരെ ലാഭത്തില്‍ പോകുന്ന ഒരു കമ്ബനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോള്‍ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നില്‍ക്കുകയാണ്.

വിമാന യാത്ര പലര്‍ക്കും പലതാണ്. ചിലര്‍ക്ക് അത് നല്ല സുഖകരമായ അനുഭവമാകുമ്ബോള്‍ ചിലര്‍ക്ക് അത് വിരസമായി അനുഭവപ്പെടുന്നു. എന്നാല്‍ ദീര്‍ഘദൂര-വിദേശ യാത്രകള്‍ക്ക് വിമാനമല്ലാതെ മറ്റൊരു എളുപ്പ മാര്‍ഗമില്ല. എങ്കിലും വിമാന യാത്രയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ലഗേജ് ആണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ നമ്മള്‍ക്ക് ഇങ്ങനെ ലഗേജുകളെ പറ്റി വേവലാതിപ്പെടേണ്ടി വരാറില്ല. കാരണം ട്രെയിനില്‍ യാത്രാ ലഗേജുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, അത് ശക്തമായി പരിശോധിക്കപ്പെടാറില്ല.

എന്നാല്‍ വിമാനങ്ങളുടെ കാര്യം അങ്ങനെയല്ല. ഒരു യാത്രക്കാരന് അനുവദനീയമായ പരമാവധി ഭാരത്തില്‍ 100 ഗ്രാം പോലും കൂടരുത് എന്നാണ് എയര്‍ലൈനുകാര്‍ പറയുക. ഇതിനാല്‍ തന്നെ ലഗേജ് ഭാരം ഒപ്പിക്കല്‍ യാത്രക്കാര്‍ക്ക് വലിയ തലവേദനയാണ്. നിശ്ചിത ഭാരത്തില്‍ കൂടുതലാണെങ്കില്‍ അതിന് നമ്മള്‍ അധികം പണം നല്‍കേണ്ടിവരും. വിമാനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ അനുവദിച്ചിരിക്കുന്ന ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക.

എങ്കില്‍ ആ ഭാരത്തിന് നിങ്ങള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുന്‍കൂറായി ഓണ്‍ലൈനായി പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലൂടെ യാത്രാവേളയില്‍ ഉണ്ടാകുന്ന അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ചില സമയങ്ങളില്‍ ആവശ്യത്തിന് സ്ഥലമില്ലെങ്കിലോ കൂടുതല്‍ നിരക്ക് ഈടാക്കുകയോ ചെയ്താല്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ എയര്‍ലൈനുകള്‍ വിസമ്മതിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular