Wednesday, May 8, 2024
HomeIndiaയുപിയിൽ ബിജെപി സർക്കാർ മാഫിയകളെ ഇല്ലാതാക്കി, ഗുണ്ടകൾ ഗുണ്ടായിസം മറന്നെന്ന് യോഗി ആദിത്യനാഥ്

യുപിയിൽ ബിജെപി സർക്കാർ മാഫിയകളെ ഇല്ലാതാക്കി, ഗുണ്ടകൾ ഗുണ്ടായിസം മറന്നെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ ഗുണ്ടകൾ ഗുണ്ടായിസം മറന്നുവെന്നും മാഫിയകൾ സംസ്ഥാനം വിട്ടുപോയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്‌ക്കൊപ്പം ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പിന്തുണച്ച് ശബ്ദമുയർത്തിയ പ്രതിപക്ഷത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഒരു വശത്ത് ഇന്ത്യയെ ലോകത്തിൽ കഴിവുള്ളതും ശക്തവുമായ രാഷ്‌ട്രമായി സ്ഥാപിക്കാൻ ഒരു പ്രധാനമന്ത്രിയുണ്ട്, മറുവശത്ത് ജിന്നയുടെ ചിന്താഗതിയിൽ രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളുടെ അവകാശങ്ങൾക്ക് നേരെ കൊള്ളയടിക്കുന്നവരുണ്ട്.

മഹാത്മാഗാന്ധി, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്റു, മുഹമ്മദ് അലി ജിന്ന തുടങ്ങിയ നേതാക്കൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കുണ്ടെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ജിന്നയെ ആദരിച്ചതിന് സമാജ്വാദി പാർട്ടി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ മറ്റ് പാർട്ടികളിൽ നിന്ന് കനത്ത വിമർശനം ഉയർന്നിരുന്നു.

അതിനിടെ അടുത്തവർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി ഉത്തർപ്രദേശിനെ മേഖലകളായി വിഭജിക്കുകയും മൂന്ന് മുൻനിര നേതാക്കൾക്ക് തിരഞ്ഞെടുപ്പിനായി രണ്ട് മേഖലകൾ വീതം നൽകുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ബ്രജിന്റെയും വെസ്റ്റിന്റെയും ഉത്തരവാദിത്തം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അവധും കാശിയും നൽകിയിട്ടുണ്ട്. ജെപി നദ്ദയ്‌ക്ക് ഗോരഖ്പൂരും കാൺപൂരും നൽകിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ എന്നിവരും മറ്റ് നാല് അംഗങ്ങൾക്കുമാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ. രാജ്യസഭാ എംപി വിവേക് താക്കൂർ, മുൻ ഹരിയാന മന്ത്രി ക്യാപ്റ്റൻ അഭിമന്യു, ശോഭ കരന്ദലജെ, അർജുൻ റാം മേഘ്വാൾ, അന്നപൂർണാ ദേവി, പാർട്ടി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർക്ക് സഹചുമതല നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular