Thursday, May 16, 2024
HomeIndiaക‍ര്‍ണാടകയില്‍ ബിജെപിക്ക് എത്ര സീറ്റ്? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി

ക‍ര്‍ണാടകയില്‍ ബിജെപിക്ക് എത്ര സീറ്റ്? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിലെ ബിജെപിയുടെ പ്രതീക്ഷകള്‍ പങ്കുവച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം.
നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷി, ന്യൂസ് 18 കന്നഡ എഡിറ്റർ ഹരിപ്രസാദ്, ന്യൂസ് 18 ലോക്മത് അവതാരകൻ വിലാസ് ബഡെ എന്നിവർക്ക് നല്‍കിയ അഭിമുഖത്തിലാണ് കർണാടകയില്‍ ബിജെപി എത്ര സീറ്റ് നേടുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്. അഭിമുഖത്തിലെ പ്രസക്ത ഭാഗം.

ചോദ്യം : കർണാടകയില്‍ കോണ്‍ഗ്രസ് അഞ്ച് ഉറപ്പുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. അധികാരത്തിലെത്തിയ ശേഷം അവർ അത് നടപ്പാക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് പരാജയപ്പെട്ടിട്ടും ഇപ്പോഴും ബിഎസ് യെദിയൂരപ്പയുടെയും മകൻ്റെയും നേതൃത്വത്തിന് പാർട്ടി വളരെയധികം ശ്രദ്ധ നല്‍കുന്നുണ്ട്. ഇതില്‍ പാർട്ടിക്കുള്ളിലെ ചിലർ അസ്വസ്ഥരാണ്. കർണാടകയില്‍ ബിജെപിക്ക് എത്ര സീറ്റുകള്‍ നേടാനാകുമെന്നാണ് താങ്കള്‍ കരുതുന്നത്?

പ്രധാനമന്ത്രി നരേന്ദ്രമോദി: ഒന്നാമതായി കർണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തതില്‍ ഇന്ന് ഖേദിക്കുന്നുണ്ട്. അവിടെ ഞങ്ങളുടെ ജനപിന്തുണ കുറഞ്ഞിട്ടില്ല; യഥാർത്ഥത്തില്‍ ജനപിന്തുണ വർദ്ധിക്കുകയാണ് ചെയ്തത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനായിട്ടില്ല. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ആരാണ് യഥാർത്ഥ മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാന നില പരിശോധിച്ചാല്‍ അവിടെ കലാപങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. സാമ്ബത്തിക സ്ഥിതിയും പൂർണമായും പാപ്പരത്തത്തിലാണ്.

അവർ വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കും എന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍. ഇതിനർത്ഥം പൊതുജനങ്ങളെ വഞ്ചിക്കുന്നു എന്നാണ്. ആളുകള്‍ക്ക് ആയുഷ്മാൻ ഭാരത് കാർഡ് നല്‍കുമെന്ന് ഞങ്ങള്‍ പറയുമ്ബോള്‍ അത് ഞങ്ങള്‍ നിറവേറ്റും. സത്യസന്ധമായ വാഗ്ദാനമാണത്.
കർഷകർക്കുള്ള പദ്ധതി അവർ ഒരു കാരണവുമില്ലാതെ റദ്ദാക്കി. രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ പങ്കുവഹിക്കുന്ന ബെംഗളൂരുവിലെ സ്ഥിതി നോക്കൂ. ഇപ്പോള്‍ ഇവിടം ഒരു ടാങ്കർ ഹബ്ബായി മാറിയിരിക്കുന്നു. ജനങ്ങള്‍ വെള്ളത്തിനായി അലയുന്നു. ഉപമുഖ്യമന്ത്രി സഹോദരന് വേണ്ടി വോട്ട് ചോദിക്കുന്നു. എങ്കില്‍ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ സാധിക്കൂ. എല്ലാവരും അവരവരുടെ ഗെയിമുകള്‍ കളിക്കുകയാണ്. ഒരാളെ സീറ്റില്‍ നിന്ന് എങ്ങനെ ഇറക്കിവിടാമെന്നുള്ള കളികളാണ് അവിടെ നടക്കുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ടീം സ്പിരിറ്റോടെയാണ് പ്രവർത്തിക്കുന്നത്. യെദ്യൂരപ്പ മുതിർന്ന നേതാവാണ്. എന്നാല്‍ ബിജെപി ഒരു ടീമായാണ് പ്രവർത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular