Wednesday, May 8, 2024
HomeIndiaആ മിറര്‍ സെല്‍ഫി ചുംബനത്തിന് വിലയായി നല്‍കിയത് 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒന്‍പതു...

ആ മിറര്‍ സെല്‍ഫി ചുംബനത്തിന് വിലയായി നല്‍കിയത് 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ചയും; ജാക്വിലിനായി നടിയുടെ ഭര്‍ത്താവ് ചെലവഴിച്ചത് പത്ത് കോടി! സുകേഷ് ബോളിവുഡില്‍ പ്രിയങ്കരനായത് സമ്മാനം വാരിവിതറി

മുംബൈ: മലയാളി നടിയും ബ്യൂട്ടീഷനുമായ ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടികളുടെ പ്രിയങ്കരനായി മാറിയത് സമ്മാനങ്ങള്‍ വാരി എറിഞ്ഞ്.

തട്ടിപ്പിലൂടെ കിട്ടുന്ന പണത്തില്‍ ഏറെയും ബോളിവുഡ് സുന്ദരികള്‍ക്കായി സുകേഷ് വാരി എറിഞ്ഞു. ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കേസില്‍ നടിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്. ഇതിന് ശേഷം ഞെട്ടിപ്പിക്കുന്ന വിരവരങ്ങള്‍ ആണ് പുറത്തു വന്നത്.

ദുബായില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോകാനിരുന്ന നടിയെ ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ കൊണ്ടുവരുമെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. തിഹാര്‍ ജയിലില്‍ കഴിയവേ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കേസില്‍ നടിയും സുകേഷും ആയുള്ള സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ അന്വേഷണം നടക്കുന്നതിനാല്‍ നടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെയും പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരെ ഇതിനകം ചോദ്യം ചെയ്തിരുന്നു.

200 കോടി രൂപ തട്ടിയെടുക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ ഡല്‍ഹി കോടതിയിലാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്ബത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. 52 ലക്ഷം രൂപ വിലയുള്ള കുതിര, ഒന്‍പതു ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങള്‍ സുകേഷ് ജാക്വിലിന് നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നതായി ഉന്നതവൃത്തങ്ങള ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. സുകേഷ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയപ്പോള്‍ നോറ ഫതേഹിക്ക് കാര്‍ നല്‍കി. രണ്ടു നടികളെയും ഇഡി ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്. നേരത്തെ ചോദ്യം ചെയ്യലില്‍ സുകേഷും ഇക്കാര്യം പറഞ്ഞിരുന്നു.

ചന്ദ്രശേഖര്‍ നടി ജാക്വിലിനെ ചുംബിക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഇഡി ജാക്വിലിനെയും നോറയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ജാക്വിലിന്‍ പല തവണ സമന്‍സ് കിട്ടിയിട്ടും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ചിത്രം പുറത്തായതോടെ ഇഡി പിടിമുറുക്കുകയായിരുന്നു. മിറല്‍ സെല്‍ഫിയാണ് പുറത്തായത്. ഇത്തരം ചുംബനങ്ങള്‍ക്കുള്ള വിലയാണ് കുതിരയും പേര്‍ഷ്യന്‍ പൂച്ചയുമെന്നാണ് വിലയിരുത്തല്‍.

ജയിലിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് താന്‍ കോടികളുടെ കൈക്കൂലി നല്‍കിയതായും സുകേഷ് വെളിപ്പെടുത്തിയിരുന്നു. താന്‍ ജയിലിലിരുന്ന 200 കോടിയുടെ പിടിച്ചുപറി റാക്കറ്റ് നടത്തിയിരുന്നതായും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഒരു ബാങ്ക് മാനേജര്‍, ഹവാല ഓപ്പറേറ്റര്‍ എന്നിവരെല്ലാം സുകേഷ് ചന്ദ്രശേഖറിന്റെ റാക്കറ്റിന്റെ ഭാഗമായിരുന്നു. സുകേഷ് ചന്ദ്രശേഖര്‍ ഒരു മികച്ച മൊബൈല്‍ ആപ് ഉപയോഗിച്ച്‌ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലിരുന്ന് പണം പിടുങ്ങിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular