Wednesday, May 8, 2024
HomeKeralaതെലുങ്കില്‍ ദൃശ്യം 2വില്‍ അഡ്വക്കേറ്റിന്റെ വേഷം ചെയ്തത് ഞാനായിരുന്നു;ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ജിത്തു സാറിനോട് ചോദിച്ചു...

തെലുങ്കില്‍ ദൃശ്യം 2വില്‍ അഡ്വക്കേറ്റിന്റെ വേഷം ചെയ്തത് ഞാനായിരുന്നു;ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ജിത്തു സാറിനോട് ചോദിച്ചു എന്താണ് മലയാളം സിനിമകളില്‍ തന്നെ വിളിക്കാത്തതെന്ന്;സാറിന്റെ ആ മറുപടി എന്നെ ഞെട്ടിച്ചു;

ചട്ടക്കാരി,വലിയങ്ങാടി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച താരമാണ് ഷംന കാസിം. പക്ഷേ മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഷംനയെ തേടിയെത്തിയില്ല.

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരി ഷംന കാസിമിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ വളരെ ശ്രദ്ധേയമാകുന്നു.

ജീത്തു ജോസഫിന്റെ മലയാളം സിനിമകളില്‍ തനിക്ക് അവസരം നഷ്ടമായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന കാസിം. തെലുങ്കില്‍ ദൃശ്യം 2വില്‍ അഡ്വക്കേറ്റിന്റെ വേഷം ചെയ്തത് ഷംനയായിരുന്നു .ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ജിത്തു സാറിനോട് താന്‍ ചോദിച്ചു എന്താണ് മലയാളം സിനിമകളില്‍ തന്നെ വിളിക്കാത്തതെന്ന് .

അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ഒരിക്കല്‍ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച്‌ അന്വേഷിച്ചു.അപ്പോള്‍ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി, ഡേറ്റ് ഇപ്പോള്‍ ഇല്ല എന്നൊക്കെയായിരുന്നു. അതുകൊണ്ടാണ് പിന്നീട് മറ്റൊരാളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തന്നോട് ആരും ഇത്തരത്തില്‍ ഒരു കാര്യം ചോദിച്ചിരുന്നില്ല.

എനിക്ക് എന്താണ് മലയാളത്തില്‍ അവസരം ലഭിക്കാത്തത് എന്ന് ദൈവത്തിന് മാത്രമെ അറിയൂവെന്നും ഷംന പറയുന്നു.മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട് . ഷംന കാസിമിനെ തമിഴകത്ത് ചിന്ന അസിന്‍ എന്നാണ് വിളിക്കുന്നത് .

ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് ഷംന വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളി തയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍ താരം അഭിനയിച്ചു . ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചത്.

ഇപ്പോള്‍ നടിയെന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയായും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ്. 2004ല്‍ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.17 വര്‍ഷമായി കലാരംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് ഷംന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular