Thursday, May 2, 2024
HomeKeralaമന്ത്രി വീണയ്ക്കു മറുപടിയുണ്ടോ? ഡോ. പ്രഭുദാസ് പറയുന്നതു കേള്‍ക്കൂ

മന്ത്രി വീണയ്ക്കു മറുപടിയുണ്ടോ? ഡോ. പ്രഭുദാസ് പറയുന്നതു കേള്‍ക്കൂ

മന്ത്രി വീണ ആരോഗ്യമന്ത്രിയാണെങ്കിലും  നിയന്ത്രിക്കുന്നതു അഴിമതിക്കാരായ കുറെ ഉദ്യോഗസ്ഥരാണെന്ന സത്യം വെളിയില്‍ വരുന്നു. അട്ടപ്പാടിയിലെ ശിശുമരണം സര്‍ക്കാര്‍ അനാസ്ഥയില്‍ നടക്കുന്ന കൊലപാതകമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വെളിപ്പെടുത്തിയതും പുറത്തു വരുന്നു. ഇതെല്ലാം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.  മന്ത്രി വീണയും രാധാകൃഷ്ണനും   ഡോക്ടറിനെതിരേ രംഗത്തു വന്നിട്ടുണ്ടെങ്കിലും   എ്‌ന്തോ ചീഞ്ഞുനാറുന്നതായി   അട്ടപ്പാടിശിശുമരണങ്ങള്‍ വെളിപ്പെടുത്തുന്നു.

സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷവിമര്‍ശനം ഉന്നയിച്ച് അട്ടപ്പാടിയിലെ ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെ മന്ത്രി നടത്തിയ സന്ദര്‍ശനം വിവാദമായ സാഹചര്യത്തിലായിരുന്നു നോഡല്‍ ഓഫീസറുടെ പ്രതികരണം.

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം നടപടികളെ തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണം. ആശുപത്രി മാനേജ്‌മെന്റിലെ പല അംഗങ്ങളും കൈക്കൂലി ചോദിച്ചതായും പലര്‍ക്കും കോടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നല്‍കൂ എന്ന് പറഞ്ഞവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് പറഞ്ഞു.

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മാതൃശിശു വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കാനും ലിഫ്റ്റ് നിര്‍മിക്കാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പല തവണ കത്തയച്ചിട്ടുണ്ട്. എന്നാല്‍ കത്ത് സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇക്കാര്യങ്ങളിലൊക്കെ മന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ മെമ്പര്‍മാര്‍ ചെയ്തത്. സര്‍ക്കാര്‍ താന്‍ അടക്കമുള്ളവരുടെ അഭിപ്രായം ആരാഞ്ഞിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരേ എന്ത് നടപടിയുണ്ടായാലും പ്രശ്നമില്ലെന്നും പ്രഭുദാസ് പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന് ഡോ. പ്രഭുദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഞായറാഴ്ച മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ശിശുമരണംനടന്ന ഊരുകളിലെത്തുന്നതിനുമുമ്പ് ഊരുകളിലെത്താനുള്ള തിടുക്കമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ അട്ടപ്പാടിയിലെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നില്‍. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് സൗകര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അഴിമതിക്കാരനായി ചിത്രീകരിക്കയാണെന്നും പ്രഭുദാസ് പറഞ്ഞിരുന്നു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular