Friday, May 3, 2024
HomeKeralaനിയമത്തെ വെല്ലുവിളിച്ച് എസ്ഡിപിഐ റെയ്ഡിനു തടസം ഈ നാട്ടില്‍...

നിയമത്തെ വെല്ലുവിളിച്ച് എസ്ഡിപിഐ റെയ്ഡിനു തടസം ഈ നാട്ടില്‍ ഇതും നടക്കും

നിയമത്തെ വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്. ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് എസ്ഡിപിഐ.  കൈവെട്ടുകേസുമായി അന്വേഷണവുമായി ബന്ധപ്പെട്ടു ്‌റെയ്ഡിനെത്തിയ  ഇഡി  ഉദ്യോഗസ്ഥരെ തടഞ്ഞു മര്‍ദിച്ചു. ഉന്നത അന്വേഷണ ഏജന്‍സിയെ പോലും  വരച്ച വരയില്‍ നിര്‍ത്തുന്ന  തീവ്രവാദ സംഘടനയായി   പോപ്പുലര്‍ഫ്രണ്ട് മാറിയിരിക്കുന്നു.  സംസ്ഥാന വ്യാപകമായിട്ടാണ് റെയ്ഡ് നടക്കുന്നത്. മലപ്പുറത്തെയും  മൂവാറ്റുപുഴയിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ രാവിലെയെത്തിയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥര്‍, പരിശോധന നടത്തിയത്.  ഈ സമയത്ത് വീട്ടില്‍ അഷ്‌റഫ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് കാരണം എന്താണാണെന്ന് ഇഡി സംഘം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജന്‍സിയുടെ പരിശോധനക്ക് എതിരെ സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടുത്ത പൊലീസ് വലയത്തിലാണ് പരിശോധന കഴിഞ്ഞു ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രദേശിക നേതാവിന്റെ വീട്ടിലാണ് പരിശോധന നടന്നത്.
പെരുമ്പടപ്പ് വെസ്റ്റ് പ്രസിഡണ്ട് റസാഖിന്റെ വീട്ടില്‍ രാവിലെയെത്തിയ അന്വേഷണ സംഘം പരിശോധന പൂര്‍ത്തിയാക്കി. ഇഡി പരിശോധനക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനയ്ക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പകപോക്കുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് പ്രതിഷേധാര്‍ഹമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
”കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ര സര്‍ക്കാര്‍ ജനകീയ മുന്നേറ്റത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ലക്ഷ്യമിടുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തി. റെയ്ഡ് നടത്തി ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് വഴങ്ങില്ല. ഇത്തരം നീക്കങ്ങളെ ജനകീയമായും ജനാധിപത്യപരമായും നിയമപരമായും നേരിടും.

കള്ളപ്പണത്തിന്റെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉറവിടം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആണെന്നിരിക്കെയാണ് അത് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെയാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുന്നത്.” രാഷ്ട്രീയ എതിരാളികള്‍ക്കും സര്‍ക്കാരിനോട് വിയോജിക്കുന്നവര്‍ക്കും നേരെ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തിന് മറ്റൊരു തെളിവ് കൂടിയാണിതെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular