Wednesday, May 1, 2024
HomeIndiaകൂനൂർ ഹെലികോപ്ടർ ദുരന്തം:സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടേതുമുൾപ്പടെ 13 പേരുടെ ഭൗതിക ശരീരം...

കൂനൂർ ഹെലികോപ്ടർ ദുരന്തം:സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടേതുമുൾപ്പടെ 13 പേരുടെ ഭൗതിക ശരീരം ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടേതുമുൾപ്പടെ 13 പേരുടെ ഭൗതിക ശരീരം ഡൽഹിയിലെത്തിച്ചു. സി 130 ജെ ട്രാൻസ്‌പോർട്ട് വിമാനത്തിലാണ് പാലം എയർ ബേസിൽ ഭൗതിക ശരീരങ്ങൾ എത്തിച്ചത്.  സുലൂരിൽ നിന്നും  രാത്രി എട്ടരയോടെയാണ്   വിമാനം പാലം എയർ ബേസിൽ എത്തിച്ചത്.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭൗതിക ശരീരമാണ് ആദ്യം വ്യോമതാവളത്തിൽ നിന്ന് പുറത്തെത്തിച്ചത്.

ധീരസൈനികര്‍ക്ക് അൽപ്പസമയത്തിനകം രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും സൈനികരുമടക്കമുള്ള പ്രമുഖർ ആദരാഞ്ജലിയർപ്പിക്കും. എയർ ബേസിൽ എത്തി പ്രധാനമന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും. പ്രതിരോധ സെക്രട്ടറിയാകും ആദ്യം ആദരാഞ്ജി അർപ്പിക്കുക എന്നാണ് വിവരം.  രാജ്യത്തിന്റെ മൂന്ന് സേനാതലവൻമാരും ധീര സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കും. 8;50 ന് പ്രതിരോധ മന്ത്രി  അന്ത്യാഞ്ജലി അർപ്പിക്കും.9.05 നാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കാൻ എത്തുക.  ശേഷം 9.15 ന് സർവ്വസൈന്യാധിപനായ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ആദരാഞ്ജലി അർപ്പിക്കും.നേപ്പാൾ ഭൂട്ടാൻ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത സൈനികരും ആദരാഞ്ജലി അർപ്പിക്കും

സൈനികർക്ക് ആരദാജ്ഞലി അർപ്പിക്കാൻ പൊതുജനത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.രാവിലെ 11 മുതൽ 12 വരെ പൊതുജനത്തിന് സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കാം.

ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയ‍ർ എൽഎസ് ലിഡർ, എന്നിവരുടേതുൾപ്പെടെ നാല് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്‌ക്ക് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ എന്നാണ് സൈന്യം അറിയിച്ചത്. ജനറൽ ബിപിൻ റാവത്തിൻറയും ഭാര്യയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനും വിലാപയാത്രയ്‌ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്കരിക്കുമെന്നാണ് നിലവിൽ അറിച്ചിട്ടുള്ളത്. അതിനിടെ, ജനറൽ ബിപിൻ റാവത്തിന്റെ മക്കളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular