പനാജി: ഗോവയില്‍ ചുവടുറപ്പിക്കാന്‍ സ്ത്രീ ശാക്തീകരണ പരിപാടികള്‍ക്ക് തുടക്കമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്.
സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ നേരിട്ട് കൈമാറാന്‍ സഹായിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി അവതരിപ്പിച്ചു.
മാസം തോറും സ്ത്രീകള്‍ക്ക് 5000 രൂപ നേരിട്ട് ലഭിക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ വര്‍ഷം തോറും 60,000 രൂപ ലഭിക്കും. പദ്ധതിയിലൂടെ സര്‍ക്കാറിന് ഏകദേശം 1500 മുതല്‍ 200 കോടി വരെ ചിലവാകുമെന്നും തൃണമൂല്‍ അറിയിച്ചു.
2021ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും സമാനപദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചിരുന്നു. ലഖിര്‍ ബന്ദര്‍ പദ്ധതിയില്‍ എസ്.സി/എസ്.ടി കുടുംബങ്ങള്‍ക്ക് മാസം തോറും 1000 രൂപ വീതവും മറ്റു വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് 500 രൂപ വീതവും ലഭിക്കും.
ഗോവയില്‍ സ്ത്രീ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് തൃണമൂലിന്‍റെയും കോണ്‍ഗ്രസിന്‍റെയും നീക്കം. മമത ബാനര്‍ജി ഗോവയിലെത്തി പ്രചാരണ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയില്‍ ക്യാമ്ബ് ചെയ്തിരുന്നു.
ഗോവയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. കൂടാതെ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. കുടിവെള്ളക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു.