Thursday, May 2, 2024
HomeKeralaഅസി. കമീഷണര്‍ പൊട്ടിത്തെറിച്ചു; പൊലീസിനെതിരെ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ

അസി. കമീഷണര്‍ പൊട്ടിത്തെറിച്ചു; പൊലീസിനെതിരെ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ

തിരുവനന്തപുരം: കേരള പൊലീസിനെതിരെ പരാതിയുമായി മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയെക്കുറിച്ച്‌ അറിയിക്കാന്‍ പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് അവര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ശ്രീലേഖ പൊലീസില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ എഴുതിയിരിക്കുന്നത്.

വലിയതുറ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍ മറ്റു ചില പോലീസ് ഓഫീസുകള്‍െന്നിവരില്‍ നിന്നെല്ലാം നീതി കിട്ടാതായതോടെയാണ് സ്ത്രീ തന്നെ സമീപിച്ചത്. ഇതേക്കുറിച്ച്‌ പറയാനായി വിളിച്ചപ്പോള്ഡ ശംഖുമുഖം എ.സി.പി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോ​ഗസ്ഥരെ വിളിക്കരുതെന്ന് എ.സി.പി എന്നോട് ആവശ്യപ്പെട്ടതായും ശ്രീലേഖ പറഞ്ഞു.

ഒരു മുന്‍ഡി.ജി.പിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular